---
title: "കനത്തമഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232406/rain"
published_at: "2024-09-01T06:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d3c171a72f8_download_(72).jpeg"
keywords: []
---

# കനത്തമഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:**  **തിരുവനന്തപുരം** : വടക്ക് കിഴക്കൻ അറബിക്കടലിനും പാകിസ്താൻ തീരത്തിനും മുകളിലായി ‘അസ്ന’ ചുഴലിക്കാറ്റ് രൂപംകൊണ്ടു. ഇന്ന് വടക്കൻ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

## Article Content

 **തിരുവനന്തപുരം** : വടക്ക് കിഴക്കൻ അറബിക്കടലിനും പാകിസ്താൻ തീരത്തിനും മുകളിലായി ‘അസ്ന’ ചുഴലിക്കാറ്റ് രൂപംകൊണ്ടു. ഇന്ന് വടക്കൻ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകുന്ന അസ്ന ഇന്ന് രാവിലെവരെ ചുഴലിക്കാറ്റായി തുടരും. തുടർന്നു സെപ്റ്റംബർ രണ്ടിന് ശക്തികുറയാനാണ് സാധ്യത. അടുത്ത ഏഴു ദിവസം സംസ്ഥാനത്ത് വ്യാപകമായി നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232406/rain)