---
title: "സർവ്വദേശീയ ഗണേശോൽസവം: കേളകം പോലീസ് സ്‌റ്റേഷനിൽ സർവ്വകക്ഷി സമാധാന കമ്മറ്റി യോഗം നടത്തി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232449/kelakam"
published_at: "2024-09-01T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d3f14087410_Screenshot_20240901-101245_WhatsAppBusiness.jpg"
keywords: []
---

# സർവ്വദേശീയ ഗണേശോൽസവം: കേളകം പോലീസ് സ്‌റ്റേഷനിൽ സർവ്വകക്ഷി സമാധാന കമ്മറ്റി യോഗം നടത്തി

> **Lead Summary:** **കേളകം** : കേളകം പോലീസ് സ്‌റ്റേഷനിൽ സർവ്വകക്ഷി സമാധാന കമ്മറ്റി യോഗം നടത്തി.കേളകം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.വി.ശ്രീജേഷിൻ്റെ അദ്യക്ഷതയിൽ നടന്ന യോഗത്തിൽ സന്തോഷ് ജോസഫ് മണ്ണാർകുളം, വിൽസൻ കൊച്ചുപുരക്കൽ (കോൺഗ്രസ്), കെ.പി.ഷാജി, കെ.എൻ.സുനീന്ദ്രൻ (സി.പി.എം), പി.ജി.സന്തോഷ് (ബി.ജെ.പി.), കൊച്ചിൻ രാജൻ ( യുണൈറ്റഡ് മർച്ചന്റ് ചേംബർ കേളകം യൂണിറ്റ് പ്രസിഡന്റ് ), കെ.എം.അബ്ദുൽ അസീസ് (പ്രസ് ഫോറം ), എ.എസ് ഐ മാരായ സുനിൽ വളയങ്ങാടൻ, ജി.സജേഷ് തുടങ്ങിയവർ പങ്കെടുത്തു.

## Article Content

**കേളകം** : കേളകം പോലീസ് സ്‌റ്റേഷനിൽ സർവ്വകക്ഷി സമാധാന കമ്മറ്റി യോഗം നടത്തി.കേളകം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.വി.ശ്രീജേഷിൻ്റെ അദ്യക്ഷതയിൽ നടന്ന യോഗത്തിൽ സന്തോഷ് ജോസഫ് മണ്ണാർകുളം, വിൽസൻ കൊച്ചുപുരക്കൽ (കോൺഗ്രസ്), കെ.പി.ഷാജി, കെ.എൻ.സുനീന്ദ്രൻ (സി.പി.എം), പി.ജി.സന്തോഷ് (ബി.ജെ.പി.), കൊച്ചിൻ രാജൻ ( യുണൈറ്റഡ് മർച്ചന്റ് ചേംബർ കേളകം യൂണിറ്റ് പ്രസിഡന്റ് ), കെ.എം.അബ്ദുൽ അസീസ് (പ്രസ് ഫോറം ), എ.എസ് ഐ മാരായ സുനിൽ വളയങ്ങാടൻ, ജി.സജേഷ് തുടങ്ങിയവർ പങ്കെടുത്തു.

ഉൽസവാഘോഷങ്ങൾ സമാധാനപൂർണ്ണമാക്കാൻ അതത് സംഘാടകർ ഉത്തരവാദിത്വപൂർണമായി നടപടി ഉണ്ടാവുകയും, ഉൽസവം , പാർട്ടി സമ്മേളനങ്ങൾ, പൊതുയോഗങ്ങൾ ഉൾപ്പെടെയുള്ളവക്കായി സ്ഥാപിക്കുന്ന പ്രചരണ ബോർഡുകൾ സമയബന്ധിതമായി ബന്ധപ്പെട്ടവർ നീക്കം ചെയ്യണമെന്നും, നിലനിൽക്കുന്ന സമാധാന അന്തരീക്ഷം കാത്ത് സൂക്ഷിക്കാൻ ജാഗ്രത വേണമെന്നും യോഗം തീരുമാനിച്ചു. പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണങ്ങൾ പതിവാകുന്നതായും, കൂടുതൽ ജാഗ്രത വേണമെന്നും പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232449/kelakam)