---
title: "പടിയൂർ പഞ്ചായത്ത് ആര്യങ്കോട് സങ്കേതം നെറ്റ് സീറോ കാർബൻ പ്രഖ്യാപനം"
english_title: "Netzerocarbon"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232534/netzerocarbon"
published_at: "2024-09-01T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d456c7d3063_1000022750.jpg"
keywords: []
---

# പടിയൂർ പഞ്ചായത്ത് ആര്യങ്കോട് സങ്കേതം നെറ്റ് സീറോ കാർബൻ പ്രഖ്യാപനം

> **Lead Summary:** **ഇരിട്ടി : **പടിയൂർ പഞ്ചായത്തിലെ ആര്യങ്കോട് സങ്കേതം നെറ്റ് സീറോ കാർബൺ പ്രഖ്യാപനം ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ .കെ. സോമശേഖരൻ നിർവഹിച്ചു . പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി. ഷംസുദീൻ അധ്യക്ഷത വഹിച്ചു. സങ്കേതത്തിലെ 40 വീടുകൾക്ക് ആവശ്യമായ 80 എൽ ഈ ഡി ബൾബുകൾ ഇരിട്ടി സീനിയർ ചേമ്പർ സംഭാവനയായി നൽകി .

## Article Content

**ഇരിട്ടി : **പടിയൂർ പഞ്ചായത്തിലെ ആര്യങ്കോട് സങ്കേതം നെറ്റ് സീറോ കാർബൺ പ്രഖ്യാപനം ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ .കെ. സോമശേഖരൻ നിർവഹിച്ചു . പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി. ഷംസുദീൻ അധ്യക്ഷത വഹിച്ചു. സങ്കേതത്തിലെ 40 വീടുകൾക്ക് ആവശ്യമായ 80 എൽ ഈ ഡി ബൾബുകൾ ഇരിട്ടി സീനിയർ ചേമ്പർ സംഭാവനയായി നൽകി .

സീനിയർ ചേമ്പർ ഇന്റർനാഷണൽ ഇരിട്ടി പ്രസിഡന്റ്‌ ഡോ ജി. ശിവരാമകൃഷ്ണൻ, സെക്രട്ടറി ജോയ് തടത്തിൽ, ട്രഷറർ വി.എം. നാരായണൻ എന്നിവർ ചേർന്ന് പഞ്ചായത്ത്‌ പ്രസിഡന്റിന് ബൾബുകൾ കൈമാറി. ആര്യങ്കോട് സങ്കേതത്തിന്റെ സമഗ്ര വികസനത്തിന്റെ നയ രേഖ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ്‌ നിർവഹിച്ചു.

പഞ്ചായത്ത് അംഗങ്ങളായ കെ.വി. തങ്കമണി,സിബി കാവനാൽ,.ലൂസി ശിവദാസ് , സീനിയർ ചേമ്പർ അംഗങ്ങളായ പി.കെ. സുകുമാരൻ, പി. രഘു, എം.വി. അഗസ്റ്റിൻ,ഹർഷൻ ഇമ്മാനുവേൽ, അനന്ദൻ, എം.സി. തോമസ്, പി.കെ. ജോസ്, ഏ.കെ. ഹസ്സൻ,സോമൻ എന്നിവർ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232534/netzerocarbon)