---
title: "കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട"
english_title: "Koottupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232597/koottupuzha"
published_at: "2024-09-02T07:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട

> **Lead Summary:**  **കൂട്ടുപുഴ**: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ അജീബ് ലബ്ബയുടെ നേതൃത്വത്തിൽ വാഹന പരിശോധനയ്ക്കിടെ ബാംഗ്ലൂർ നിന്നും വടകരയിലേക്ക് പോകുന്ന കെ എൽ 77 B 8061 സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 52.252 ഗ്രാം മെത്താഫിറ്റാമിനും 12.90 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

## Article Content

 **കൂട്ടുപുഴ**: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ അജീബ് ലബ്ബയുടെ നേതൃത്വത്തിൽ വാഹന പരിശോധനയ്ക്കിടെ ബാംഗ്ലൂർ നിന്നും വടകരയിലേക്ക് പോകുന്ന കെ എൽ 77 B 8061 സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 52.252 ഗ്രാം മെത്താഫിറ്റാമിനും 12.90 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

വടകര ഒഞ്ചിയം പുതിയോട്ട് എന്ന സ്ഥലത്ത് താമസം അമൽ നിവാസിൽ ബാബുരാജ് മകൻ അമൽ രാജ് പി( 32 വയസ്സ്) വടകര അഴിയൂർ കുഞ്ഞിപ്പള്ളി എന്ന സ്ഥലത്ത് താമസം ചുംബങ്ങാടി പറമ്പ് അബ്ബാസ് പി മകൻ അജാസ് പി (32 വയസ്സ്) എന്നിവരെ അറസ്റ്റ് ചെയ്തു മാരുതി സിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയ്ക്ക് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി മനോജ്,പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് ശ്രീകുമാർ വി പി, സിവിൽ എക്സൈസ് ഓഫീസർ ഫെമിൻ. ഇ എച്ച്, വനിത സിവിൽ എക്സൈസ് ഓഫീസർ ദൃശ്യ, ജി ഡ്രൈവർ ജുനീഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232597/koottupuzha)