---
title: "സ്ത്രീകൾക്കെതിരായ അതിക്രമം:  അതി രൂക്ഷ വിമർശനവുമായി രാഷ്ട്രപതി ദ്രൗപദി മുർമ്മു"
english_title: "Drowpathimurmu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232605/drowpathimurmu"
published_at: "2024-09-02T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d52c9b2ff59_images_(3)_(3).jpeg"
keywords: []
---

# സ്ത്രീകൾക്കെതിരായ അതിക്രമം:  അതി രൂക്ഷ വിമർശനവുമായി രാഷ്ട്രപതി ദ്രൗപദി മുർമ്മു

> **Lead Summary:** **ഡൽഹി** : സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ അതി രൂക്ഷ വിമർശനവുമായി രാഷ്ട്രപതി ദ്രൗപദി മുർമ്മു. സ്ത്രീകളെ അപമാനിച്ചവർ മാന്യന്മാരായി സമൂഹത്തിൽ വിലസുന്നുവെന്നും ഇത് ഏറ്റവും ദുഖകരമായ കാര്യമാണെന്നും രാഷ്ട്രപതി പറഞ്ഞു.

## Article Content

**ഡൽഹി** : സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ അതി രൂക്ഷ വിമർശനവുമായി രാഷ്ട്രപതി ദ്രൗപദി മുർമ്മു. സ്ത്രീകളെ അപമാനിച്ചവർ മാന്യന്മാരായി സമൂഹത്തിൽ വിലസുന്നുവെന്നും ഇത് ഏറ്റവും ദുഖകരമായ കാര്യമാണെന്നും രാഷ്ട്രപതി പറഞ്ഞു.

മറുവശത്ത് ഇരകൾ കുറ്റവാളികളെ പോലെ ഭയന്ന് ജീവിക്കുന്നു. ഈ സാഹചര്യം മാറണമെന്നും അതിനായി സർക്കാരും നിയമ സംവിധാനവും പൊലീസും ഒന്നിച്ച് നീങ്ങണമെന്നും ദ്രൗപദി മുർമ്മു ആവശ്യപ്പെട്ടു. പല കേസുകളിലും ഈ സാഹചര്യം കാണുന്നുണ്ടെന്നും ഒരു കേസിലും നീതി വൈകരുതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232605/drowpathimurmu)