---
title: "സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു: 8 ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232632/rain"
published_at: "2024-09-02T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d54f505684f_download_(76).jpeg"
keywords: []
---

# സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു: 8 ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്

> **Lead Summary:** **തിരുവനന്തപുരം** : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. 8 ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

## Article Content

**തിരുവനന്തപുരം** : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. 8 ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന പ്രകാരം സെപ്തംബര്‍ ആദ്യവാരം കേരളത്തില്‍ മഴ തകര്‍ത്ത് പെയ്യാനാണ് സാധ്യത. സെപ്തംബര്‍ 4 -ാം തീയതിവരെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്ക് കിഴക്കന്‍ അറബിക്കടലിനും പാകിസ്താന്‍ തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന അസ്ന ചുഴലിക്കാറ്റ് അകന്നു പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ ചുഴലിക്കാറ്റ് രാവിലെയോടെ തീവ്ര ന്യുനമര്‍ദമായി ശക്തി കുറയാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് നിരീക്ഷിക്കുന്നു. തെക്കന്‍ ഒഡിഷക്കും തെക്കന്‍ ഛത്തീസ്ഗഡിനും മുകളില്‍ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്റെ സ്വാധീനഫലമായി വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് വ്യാപകമായ മഴ പെയ്യുമെന്നാണ് കരുതുന്നത്. കേരള-കര്‍ണാടക തീരങ്ങളില്‍ നിലനില്‍ക്കുന്ന മത്സ്യബന്ധന വിലക്ക് തുടരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232632/rain)