---
title: "പയ്യന്നൂർ നഗരസഭ ഭിന്നശേഷിക്കാർക്കുള്ള സ്കൂട്ടർ വിതരണം ചെയ്തു"
english_title: "The scooter was delivered"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23266/The-scooter-was-delivered"
published_at: "2022-01-29T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f4f3c72faeb_Picsart_22-01-29_13-28-19-655.jpg"
keywords: []
---

# പയ്യന്നൂർ നഗരസഭ ഭിന്നശേഷിക്കാർക്കുള്ള സ്കൂട്ടർ വിതരണം ചെയ്തു

> **Lead Summary:** പയ്യന്നൂർ നഗരസഭ ഭിന്നശേഷിക്കാർക്കുള്ള സ്കൂട്ടർ വിതരണം ചെയ്തു. ചെയർപേഴ്സൺ കെ.വി.ലളിത വിതരണോൽഘാടന കർമ്മം നിർവഹിച്ചു. പയ്യന്നുർ നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി ക്കാർക്കുള്ള സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു.പയ്യന്നൂർ നഗരസഭാ ഓഫീസ് പരിസരത്ത് നടന്ന വിതരണോദ്ഘാടനം ചെയർപേഴ്സൺ കെ.വി.ലളിത നിർവഹിച്ചു.

## Article Content

പയ്യന്നൂർ നഗരസഭ ഭിന്നശേഷിക്കാർക്കുള്ള സ്കൂട്ടർ വിതരണം ചെയ്തു. ചെയർപേഴ്സൺ കെ.വി.ലളിത വിതരണോൽഘാടന കർമ്മം നിർവഹിച്ചു. പയ്യന്നുർ നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി ക്കാർക്കുള്ള സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു.പയ്യന്നൂർ നഗരസഭാ ഓഫീസ് പരിസരത്ത് നടന്ന വിതരണോദ്ഘാടനം ചെയർപേഴ്സൺ കെ.വി.ലളിത നിർവഹിച്ചു.

വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യ ക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.ജയ, വി.ബാലൻ, വി.വി.സജിത, ടി.വിശ്വനാഥൻ, ടി.പി. സെമീറ കൗൺസിലേർസ് ഐ.സി.ഡി.എസ് സൂപ്പർ വൈസർമാരായ വി.വിഭ, ഏ.പി. ചിത്രലേഖ, ഗുണഭോക്താക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.ഈ വർഷം 10സ്കൂട്ടറുകളാണ് വിതരണം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23266/The-scooter-was-delivered)