---
title: "റാങ്ക് ജേതാവിനെ അനുമോദിച്ചു. "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232666/kannur"
published_at: "2024-09-02T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d5712b4dd2c_IMG-20240902-WA0036.jpg"
keywords: []
---

# റാങ്ക് ജേതാവിനെ അനുമോദിച്ചു. 

> **Lead Summary:**  **ചെറുപുഴ**: ചെറുപുഴ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാങ്ക് ജേതാവിനെ അനുമോദിച്ചു. കർണാടക സ്‌റ്റേറ്റ് ലോ യൂണിവേഴ്സിറ്റിയിൽ നിന്നും ബിഎ. എൽഎൽബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കക്കയംചാൽ കുണ്ടംതടത്തെ തെക്കേവയലിൽ അൽഫോൻസാ ജോർജിനെയാണ് അനുമോദിച്ചത്. ഉമ്മൻ ചാണ്ടി അഖില കേരള ലേഖന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചെറുപുഴ ചമയം പ്ലസ് ഉടമ കെ.നിസ്‌താറിനെയും ചടങ്ങിൽ ആദരിച്ചു. അനുമോദന ചടങ്ങ് കോൺഗ്രസ്‌ നേതാവ് വി.കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

 **ചെറുപുഴ**: ചെറുപുഴ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാങ്ക് ജേതാവിനെ അനുമോദിച്ചു. കർണാടക സ്‌റ്റേറ്റ് ലോ യൂണിവേഴ്സിറ്റിയിൽ നിന്നും ബിഎ. എൽഎൽബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കക്കയംചാൽ കുണ്ടംതടത്തെ തെക്കേവയലിൽ അൽഫോൻസാ ജോർജിനെയാണ് അനുമോദിച്ചത്. ഉമ്മൻ ചാണ്ടി അഖില കേരള ലേഖന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചെറുപുഴ ചമയം പ്ലസ് ഉടമ കെ.നിസ്‌താറിനെയും ചടങ്ങിൽ ആദരിച്ചു. അനുമോദന ചടങ്ങ് കോൺഗ്രസ്‌ നേതാവ് വി.കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ ടി.പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കെ.സുരേഷ്കുമാർ, എ.ബാലകൃഷ്ണൻ, റോമി.പി.ദേവസ്യ, എം.കരുണാകരൻ, സലീം തേക്കാട്ടിൽ, സതീശൻ കാർത്തികപള്ളി, ജോൺ ജോസഫ് തയ്യിൽ, തോമസ് കൈപ്പനാനിയിൽ, ബിജു പുളിമൂട്ടിൽ, കെ.നിസ്‌താർ, അൽഫോൻസാ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232666/kannur)