---
title: "പെൺകുട്ടികളെ ലഹരിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു; നടി റിമ കല്ലിങ്ക​ലി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി സു​ചി​ത്ര"
english_title: "singer Suchitra makes serious allegations against malayalam actress Rima Kallingal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232707/singer-suchitra-makes-serious-allegations-against-malayalam-actress-rima-kallingal"
published_at: "2024-09-02T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d58f10c2a95_rima_kallingal.jpg"
keywords: []
---

# പെൺകുട്ടികളെ ലഹരിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു; നടി റിമ കല്ലിങ്ക​ലി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി സു​ചി​ത്ര

> **Lead Summary:**  കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങൾക്ക് വേദിയാവുകയാണ് മലയാളം സിനിമ. പ്രശസ്തരായ നിരവധി നടന്മാർക്കെതിരിരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലൈംഗീക ആരോപണങ്ങൾ ഉയർന്നു വന്നത്. സംവിധായകർക്കെതിരെയും മറ്റ് സിനിമ സാങ്കേതിക പ്രവർത്തകർക്കെതിരെയും ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഇതിനിടയിലാണ് ഡബ്ല്യൂ സി സി അംഗവും സംവിധായകൻ ആഷിഖ് അബുവിന്റെ ഭാര്യയുമായ റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര എത്തിയിരിക്കുന്നത്.

## Article Content

 കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങൾക്ക് വേദിയാവുകയാണ് മലയാളം സിനിമ. പ്രശസ്തരായ നിരവധി നടന്മാർക്കെതിരിരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലൈംഗീക ആരോപണങ്ങൾ ഉയർന്നു വന്നത്. സംവിധായകർക്കെതിരെയും മറ്റ് സിനിമ സാങ്കേതിക പ്രവർത്തകർക്കെതിരെയും ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഇതിനിടയിലാണ് ഡബ്ല്യൂ സി സി അംഗവും സംവിധായകൻ ആഷിഖ് അബുവിന്റെ ഭാര്യയുമായ റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര എത്തിയിരിക്കുന്നത്.

റിമ കല്ലിങ്കൽ വീട്ടിൽ ലഹരി പാർട്ടികൾ നടത്താറുണ്ട് എന്നാണ് സുചിത്രയുടെ ആരോപണം. പെൺകുട്ടികൾ അടക്കം നിരവധി പേർ ഇത്തരം ലഹരി പാർട്ടികളിൽ പങ്കെടുക്കുന്നുണ്ടെന്നും റിമയുടെ കരിയർ തകർന്നത് ഇത്തരം ലഹരി ഉപയോഗമാണെന്നും സുചിത്ര ആരോപിക്കുന്നു. ഉപയോഗിക്കാൻ പാടില്ലാത്ത ചില ലഹരി വസ്തുക്കളാണ് റിമയുടെ പാർട്ടികളിൽ ഉപയോഗിക്കുന്നത്. കൊച്ചിയിൽ റെയ്ഡ് നടന്നത് റീമയുടേയും ആഷിഖ് അബുവിന്റേയും വീട്ടിലായിരുന്നെന്നും സുചിത്ര തുറന്നടിക്കുന്നു. സിനിമയിലേക്ക് ആദ്യമായി എത്തുന്ന മദ്യം പോലും തൊടാത്ത നിരവധി പെൺകുട്ടികളെയാണ് റിമ ലഹരിയിലേക്ക് കൊണ്ടുപോകുന്നത്. അവരുടെ വീട്ടിൽ നടക്കുന്ന പാർട്ടികളിലാണ് ആൺകുട്ടികളും പെൺകുട്ടികളും ലഹരി ഉപയോ​ഗിക്കുന്നത്. ഇത്തരത്തിൽ ലഹരി പാർട്ടികൾ നടത്തുന്ന നിങ്ങളാണോ വനിതാ ശാക്തീകരണം നടത്തുന്നത് എന്ന് എന്താണ് ആരും റിമയോട് ചോതിക്കാറില്ലെന്നും റി​മ​യെ​ക്കു​റി​ച്ച് പലതും അ​റി​ഞ്ഞ​പ്പോ​ൾ ഞാ​ൻ ഞെ​ട്ടി​പ്പോ​എന്നും ഗായിക സുചിത്ര പറഞ്ഞു.

ഗാ​യി​ക, റേ​ഡി​യോ ജോ​ക്കി എ​ന്നീ നി​ല​ക​ളി​ല്‍ ശ്ര​ദ്ധ നേ​ടി​യ സു​ചി​ത്ര 2017-ല്‍ ​ത​മി​ഴ് സി​നി​മ​യി​ല്‍ വ​ലി​യ വാർത്തകൾ സൃഷ്ട്ടിച്ചിരുന്നു. അടുത്തിടെ താരം തമിഴ് സിനിമയിലെ ലഹരി ഉപയോ​ഗത്തെക്കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു. കമൽഹാസന്റെ പാർട്ടികളിൽ ലഹരി വിതരണം ചെയ്യും എന്നായിരുന്നു ആരോപണം. ധനുഷ്, തൃഷ തുടങ്ങിയ നിരവധി താരങ്ങൾക്കെതിരെയും സുചിത്ര രം​ഗത്തെത്തിയിട്ടുണ്ട്. റിമയ്ക്കെതിരെയുള്ള സുചിത്രയുടെ ആരോപണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232707/singer-suchitra-makes-serious-allegations-against-malayalam-actress-rima-kallingal)