---
title: "നവജാത ശിശുവിനെ കാണാനില്ല; വിറ്റതാണോയെന്ന് സംശയം; അമ്മയെ ചോദ്യം ചെയ്ത് പൊലീസ് "
english_title: "The newborn baby is missing; Police question her mother "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232712/the-newborn-baby-is-missing-police-question-her-mother"
published_at: "2024-09-02T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d592f035304_new_born_baby.jpg"
keywords: []
---

# നവജാത ശിശുവിനെ കാണാനില്ല; വിറ്റതാണോയെന്ന് സംശയം; അമ്മയെ ചോദ്യം ചെയ്ത് പൊലീസ് 

> **Lead Summary:** ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ നവജാതശിശുവിനെ കാണാതായി. സ്വകാര്യ ആശുപത്രിയിലെ പ്രസവശേഷം പള്ളിപ്പുറം സ്വദേശിയായ യുവതിയും കുഞ്ഞും വീട്ടിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ നിന്ന് ആശാപ്രവര്‍ത്തകര്‍ കുഞ്ഞിന്റെയും അമ്മയുടെയും ക്ഷേമം അന്വേഷിക്കാനായി എത്തിയപ്പോഴാണ് കുഞ്ഞ് ഇവര്‍ക്കൊപ്പമില്ലെന്ന് മനസ്സിലാക്കിയത്.

## Article Content

ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ നവജാതശിശുവിനെ കാണാതായി. സ്വകാര്യ ആശുപത്രിയിലെ പ്രസവശേഷം പള്ളിപ്പുറം സ്വദേശിയായ യുവതിയും കുഞ്ഞും വീട്ടിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ നിന്ന് ആശാപ്രവര്‍ത്തകര്‍ കുഞ്ഞിന്റെയും അമ്മയുടെയും ക്ഷേമം അന്വേഷിക്കാനായി എത്തിയപ്പോഴാണ് കുഞ്ഞ് ഇവര്‍ക്കൊപ്പമില്ലെന്ന് മനസ്സിലാക്കിയത്.

കുഞ്ഞ് എവിടെയെന്ന് ആശാപ്രവര്‍ത്തക ചോദിച്ചപ്പോള്‍ മറ്റൊരാള്‍ക്ക് കൈമാറിയെന്നായിരുന്നു യുവതി പറഞ്ഞത്. പക്ഷേ ആര്‍ക്കാണ് കൈമാറിയതെന്നതുള്‍പ്പടെയുള്ള ഒരുകാര്യവും യുവതി തുറന്നുപറയാന്‍ തയ്യാറായില്ല. തുടര്‍ന്ന് ജനപ്രതിനിധികള്‍ ഈ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

ചേര്‍ത്തല ആശുപത്രിയിലെത്തി പൊലീസ് അന്വേഷണം നടത്തി. കുഞ്ഞിനെ ആര്‍ക്കെങ്കിലും വിറ്റതാണോ, അപായപ്പെടുത്തിയതാണോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232712/the-newborn-baby-is-missing-police-question-her-mother)