---
title: "ചേര്‍ത്തലയില്‍ നവജാതശിശുവിനെ കാണാതായ സംഭവം; കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സൂചന "
english_title: "Newborn Baby Murdered In Cherthala, Says Reports "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232728/newborn-baby-murdered-in-cherthala-says-reports"
published_at: "2024-09-02T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d5a7ff80251_WhatsApp_Image_2024-09-02_at_15.54.25.jpeg"
keywords: []
---

# ചേര്‍ത്തലയില്‍ നവജാതശിശുവിനെ കാണാതായ സംഭവം; കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സൂചന 

> **Lead Summary:** ചേർത്തലയിൽ നവജാതശിശുവിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയെന്ന് അമ്മ പറഞ്ഞത് കള്ളം; കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സൂചന ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ നവജാതശിശുവിനെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട ദുരൂഹത തുടരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയിട്ടുണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയെന്ന് അമ്മ പറഞ്ഞത് കള്ളമാണെന്ന് പോലീസ് സ്ഥിരീകരിക്കുന്നു.

## Article Content

ചേർത്തലയിൽ നവജാതശിശുവിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയെന്ന് അമ്മ പറഞ്ഞത് കള്ളം; കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സൂചന ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ നവജാതശിശുവിനെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട ദുരൂഹത തുടരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയിട്ടുണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയെന്ന് അമ്മ പറഞ്ഞത് കള്ളമാണെന്ന് പോലീസ് സ്ഥിരീകരിക്കുന്നു.

കുഞ്ഞിന്റെ അമ്മയെയും സുഹൃത്തിനെയും പോലീസ് ചോദ്യം ചെയ്യുകയാണ്. ഏതായാലും കുഞ്ഞ് ജീവനോടെ ഇല്ലെന്ന് പോലീസ് സ്ഥിരീകരിക്കുന്നുണ്ട്.

യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു. വയറ്റില്‍ മുഴയാണെന്നായിരുന്നു പറഞ്ഞിരുന്നതെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു. ഒരു കുട്ടിയെക്കൂടി വളര്‍ത്താനുള്ള സാമ്പത്തിക ശേഷിയില്ലെന്നു യുവതി വെളിപ്പെടുത്തിയതായി ആശാപ്രവര്‍ത്തകര്‍ പറയുന്നു.

ശനിയാഴ്ച ചേർത്തല സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ച പള്ളിപ്പുറം സ്വദേശിയായ യുവതിയും കുഞ്ഞും വീട്ടിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ നിന്ന് ആശാപ്രവര്‍ത്തകര്‍ കുഞ്ഞിന്റെയും അമ്മയുടെയും ക്ഷേമം അന്വേഷിക്കാനായി എത്തിയപ്പോഴാണ് കുഞ്ഞ് ഇവര്‍ക്കൊപ്പമില്ലെന്ന് മനസ്സിലാക്കിയത്.

കുഞ്ഞ് എവിടെയെന്ന് ആശാപ്രവര്‍ത്തക ചോദിച്ചപ്പോള്‍ മറ്റൊരാള്‍ക്ക് കൈമാറിയെന്നായിരുന്നു യുവതി പറഞ്ഞത്. പക്ഷേ ആര്‍ക്കാണ് കൈമാറിയതെന്നതുള്‍പ്പടെയുള്ള ഒരുകാര്യവും യുവതി തുറന്നുപറയാന്‍ തയ്യാറായില്ല. തുടര്‍ന്ന് ജനപ്രതിനിധികള്‍ ഈ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232728/newborn-baby-murdered-in-cherthala-says-reports)