---
title: "ഖഫ് ഭൂമി ഇടപാട്: ആംആദ്മി എംഎല്‍എ ഡല്‍ഹിയില്‍ അറസ്റ്റില്‍"
english_title: "Aam Aadmi Party (AAP) MLA arrested in Delhi over Khaf land deal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232748/aam-aadmi-party-aap-mla-arrested-in-delhi-over-khaf-land-deal"
published_at: "2024-09-02T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d5b9e084b68_R_(3).jpeg"
keywords: []
---

# ഖഫ് ഭൂമി ഇടപാട്: ആംആദ്മി എംഎല്‍എ ഡല്‍ഹിയില്‍ അറസ്റ്റില്‍

> **Lead Summary:** വ ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത് ഇഡി. ഡല്‍ഹി വഖഫ് ബോര്‍ഡ് നിയമനത്തിലും വഖഫ് ഭൂമി പാട്ടത്തിന് നല്‍കിയതിലും കൃത്രിമം നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ അറസ്റ്റ്. 100 കോടി വരുന്ന ഭൂമിയിലാണ് അഴിമതി നടന്നതെന്നും ഇഡി പറയുന്നു.

## Article Content

വ ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത് ഇഡി. ഡല്‍ഹി വഖഫ് ബോര്‍ഡ് നിയമനത്തിലും വഖഫ് ഭൂമി പാട്ടത്തിന് നല്‍കിയതിലും കൃത്രിമം നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ അറസ്റ്റ്. 100 കോടി വരുന്ന ഭൂമിയിലാണ് അഴിമതി നടന്നതെന്നും ഇഡി പറയുന്നു.

ഡല്‍ഹിയിലെ വസതിയില്‍ രാവിലെ 6.30 നായിരുന്നു ഇഡി റെയ്ഡ്. തന്റെ ക്യാന്‍സര്‍ രോഗിയായ അമ്മയെ ബുദ്ധിമുട്ടിച്ചുകൊണ്ടായിരുന്നു പരിശോധന നടന്നതെന്ന് അമനത്തുള്ള ഖാന്‍ പിന്നീട് സമൂഹമാധ്യമമായ എക്‌സില്‍ പറഞ്ഞു. നാല് മണിക്കൂറോളമായിരുന്നു റെയ്ഡ് നടന്നത്. തുടര്‍നന്നായിരുന്നു ഇഡി അമനത്തുള്ളയെ അറസ്റ്റ് ചെയ്തത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232748/aam-aadmi-party-aap-mla-arrested-in-delhi-over-khaf-land-deal)