---
title: "ജീത്തു ജോസഫ് ചിത്രം അന്താക്ഷരി' ഒടിടി റിലീസിന് ഒരുങ്ങുന്നു "
english_title: "Jeethu Joseph movie Anthakshari ott"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23277/jeethu-joseph-movie-anthakshari-ott"
published_at: "2022-01-29T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f4fbd270d3a_n354266544164344528967733dc521fc18fd160dacd0a8e697d2234959c1fa8deedf1263b39d1e58a462904.jpg"
keywords: []
---

# ജീത്തു ജോസഫ് ചിത്രം അന്താക്ഷരി' ഒടിടി റിലീസിന് ഒരുങ്ങുന്നു 

> **Lead Summary:** വിപിന്‍ ദാസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'അന്താക്ഷരി' ഒടിടി റിലീസായി സോണി ലൈവിലൂടെ പ്രേക്ഷകരിലേക്കെത്തും.

## Article Content

വിപിന്‍ ദാസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'അന്താക്ഷരി' ഒടിടി റിലീസായി സോണി ലൈവിലൂടെ പ്രേക്ഷകരിലേക്കെത്തും.

ജീത്തു ജോസഫ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്, സുധി കോപ്പ, വിജയ് ബാബു, ശബരീഷ് വര്‍മ്മ, ബിനു പപ്പു, പ്രിയങ്ക നായര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുല്‍ത്താന്‍ ബ്രദേഴ്‌സ് എന്‍റര്‍ടെയ്ന്‍മെന്‍റ്‌സിന്‍റെ ബാനറില്‍ അല്‍ ജസ്സം അബ്ദുള്‍ ജബ്ബാര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം ബബ്ലു അജു. സംഗീതം അംകിത് മേനോന്‍, എഡിറ്റിംഗ് ജോണ്‍ കുട്ടിയും നിര്‍വഹിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23277/jeethu-joseph-movie-anthakshari-ott)