---
title: "നടൻ ബാബുരാജിനെതിരെയുള്ള പരാതി: അടിമാലി പൊലീസ് കേസെടുത്തു"
english_title: "Baburaj"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232814/baburaj"
published_at: "2024-09-03T00:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d60d572e67c_Screenshot_20240903-003415_Samsung_Internet.jpg"
keywords: []
---

# നടൻ ബാബുരാജിനെതിരെയുള്ള പരാതി: അടിമാലി പൊലീസ് കേസെടുത്തു

> **Lead Summary:** ഇടുക്കി: നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അടിമാലി പൊലീസ് കേസെടുത്തു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതിക്കാരി ഡിഐജിക്ക് ഇമെയിൽ വഴി നൽകിയ പരാതി അടിമാലി പൊലീസിന് കൈമാറി. 2019 ൽ അടിമാലി ഇരുട്ട് കാനത്ത് ഉള്ള ബാബുരാജിൻ്റെ റിസോർട്ടിലും എറണാകുളത്തും വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

## Article Content

ഇടുക്കി: നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അടിമാലി പൊലീസ് കേസെടുത്തു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതിക്കാരി ഡിഐജിക്ക് ഇമെയിൽ വഴി നൽകിയ പരാതി അടിമാലി പൊലീസിന് കൈമാറി. 2019 ൽ അടിമാലി ഇരുട്ട് കാനത്ത് ഉള്ള ബാബുരാജിൻ്റെ റിസോർട്ടിലും എറണാകുളത്തും വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232814/baburaj)