---
title: "വിമുക്തഭടന്‍മാരുടെ കുട്ടികള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്; ഫെബ്രുവരി 28 വരെ അപേക്ഷ"
english_title: "prime ministers scholarship"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23282/prime-ministers-scholarship"
published_at: "2022-01-29T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f4ff817d641_images-23.jpg"
keywords: []
---

# വിമുക്തഭടന്‍മാരുടെ കുട്ടികള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്; ഫെബ്രുവരി 28 വരെ അപേക്ഷ

> **Lead Summary:** 2021-22 വര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിമുക്ത ഭടന്‍മാരുടെ കുട്ടികള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട സമയപരിധി ഫെബ്രുവരി 28 വരെ നീട്ടി.

## Article Content

2021-22 വര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിമുക്ത ഭടന്‍മാരുടെ കുട്ടികള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട സമയപരിധി ഫെബ്രുവരി 28 വരെ നീട്ടി.

ഓണ്‍ലൈന്‍ മുഖേന അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട അനുബന്ധം-1 ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും ഫെബ്രുവരി 25 നു മുന്‍പ് കൈപ്പറ്റണം. ഓണ്‍ലൈന്‍ മുഖേന അയച്ച അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും അടുത്ത പ്രവൃത്തി ദിവസം തന്നെ പരിശോധനകള്‍ക്കും തുടര്‍നടപടികള്‍ക്കുമായി ഓഫീസില്‍ ഹാജരാക്കണം.ഫോണ്‍ 04994 256860.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23282/prime-ministers-scholarship)