---
title: "ഗോവ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച എഡിറ്റർക്കുള്ള പുരസ്കാരം സനൂപ് വായന്നൂരിന്"
english_title: "Goa International Short Film Festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23286/goa-international-short-film-festival"
published_at: "2022-01-29T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f504b45fdbf_FB_IMG_1643447448449.jpg"
keywords: []
---

# ഗോവ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച എഡിറ്റർക്കുള്ള പുരസ്കാരം സനൂപ് വായന്നൂരിന്

> **Lead Summary:** കോളയാട് : ഗോവ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച എഡിറ്റർക്കുള്ള പുരസ്ക്കാരം കോളയാട് സ്വദേശിക്ക്. വായന്നൂർ കണ്ണമ്പള്ളിയിലെ സി.എം.സനൂപ് ആണ് ഈ നേട്ടം കരസ്ഥമാക്കിയത്. അനുരാധാ നമ്പ്യാർ സംവിധാനം ചെയ്ത 'കാവകം' എന്ന ചിത്രത്തിന്റെ എഡിറ്റിങ്ങിനാണ് പുരസ്‌ക്കാരം.

## Article Content

കോളയാട് : ഗോവ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച എഡിറ്റർക്കുള്ള പുരസ്ക്കാരം കോളയാട് സ്വദേശിക്ക്. വായന്നൂർ കണ്ണമ്പള്ളിയിലെ സി.എം.സനൂപ് ആണ് ഈ നേട്ടം കരസ്ഥമാക്കിയത്. അനുരാധാ നമ്പ്യാർ സംവിധാനം ചെയ്ത 'കാവകം' എന്ന ചിത്രത്തിന്റെ എഡിറ്റിങ്ങിനാണ് പുരസ്‌ക്കാരം.

കോളയാട് ഗ്രാമപഞ്ചായത്തിന് വേണ്ടി ജിത്തു കോളയാട് സംവിധാനം ചെയ്ത 'കാവേ പൊലി' എന്ന ഡോക്യൂമെന്ററിയുടെ സംവിധാന സഹായിയായി ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ച സനൂപ് ഇതിനകം നിരവധി ഹ്രസ്വചിത്രങ്ങൾക്കും ഡോക്യൂമെന്ററികൾക്കും പരസ്യചിത്രങ്ങൾക്കും എഡിറ്റിങ് നിർവഹിച്ചിട്ടുണ്ട്. എ.കെ.പി.എ. സംസ്ഥാന ഡോകുമെന്ററി അവാർഡ് നേടിയ 'നിഴലാട്ടം', മലബാർ കാൻസർ സെന്റർ നിർമ്മിച്ച 'U-TURN' തുടങ്ങി ശ്രദ്ധേയമായ ഒട്ടേറെ ചിത്രങ്ങളുടെ പിന്നണിയിൽ അദ്ദേഹത്തിന്റെ കരസ്പർശമുണ്ട്.

> തലശ്ശേരി " PENCIL HUT"ലെ മുഖ്യ എഡിറ്റർ ആയ സനൂപ് കോളയാട് പഞ്ചായത്തിലെ വായന്നൂർ കണ്ണമ്പള്ളിയിലെ പരേതനായ വേലാണ്ടി ചാത്തുക്കുട്ടിയുടെ പൌത്രനും, ചെന്നൈയിലുള്ള സോമസുന്ദരത്തിന്റെയും പ്രേമയുടെയും മകനുമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23286/goa-international-short-film-festival)