---
title: "സമസ്ത കേരള വാര്യർ സമാജം ജില്ലാ കൺവെൻഷൻ തൃച്ചംബരം തുളസി ഹാളിൽ നടന്നു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232906/kannur"
published_at: "2024-09-03T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d6b983c3184_IMG-20240903-WA0019.jpg"
keywords: []
---

# സമസ്ത കേരള വാര്യർ സമാജം ജില്ലാ കൺവെൻഷൻ തൃച്ചംബരം തുളസി ഹാളിൽ നടന്നു

> **Lead Summary:**  **കണ്ണൂർ** : സമസ്ത കേരള വാര്യർ സമാജം ജില്ലാ കൺവെൻഷൻ തൃച്ചംബരം തുളസി ഹാളിൽ നടന്നു. സംഘടന കേന്ദ്ര പ്രസിഡണ്ട് പി കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി നാരായണ വാര്യർ അധ്യക്ഷത വഹിച്ചു.

## Article Content

 **കണ്ണൂർ** : സമസ്ത കേരള വാര്യർ സമാജം ജില്ലാ കൺവെൻഷൻ തൃച്ചംബരം തുളസി ഹാളിൽ നടന്നു. സംഘടന കേന്ദ്ര പ്രസിഡണ്ട് പി കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി നാരായണ വാര്യർ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി വിവി മുരളീധര വാര്യർ മുഖ്യപ്രഭാഷണം നടത്തി.   മലബാർ ദേവസ്വം ബോർഡ് ക്ഷേത്ര കഴകക്കാരുടെ ശമ്പളം പ്രാവർത്തികമാക്കുക എന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിവി ഗിരീശൻ, ടി വി ശ്രീനിവാസൻ, ടി വി രാധകൃഷ്ണൻ, കെ വി ഉണ്ണികൃഷ്ണ്ണൻ, എ എം ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മാലക്കെട്ട് മത്സരത്തിൽ വിജയികളായവരെയും എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷയിൽ വിജയികളായവരെയും അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232906/kannur)