---
title: "ലാപ്ടോപ്പ് വിതരണം നടത്തി"
english_title: "Mahi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232913/mahi"
published_at: "2024-09-03T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d6bd2bb433b_IMG-20240903-WA0021.jpg"
keywords: []
---

# ലാപ്ടോപ്പ് വിതരണം നടത്തി

> **Lead Summary:**  **മാഹി** : നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷനും കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും സംയുക്തമായി 50 ശതമാനം സാമ്പത്തിക സഹായത്തോടെ മാഹിയിൽ ലാപ്ടോപ്പ് വിതരണം നടത്തി. ലാ മെറിയ ഓഡിറ്റോറിയത്തിൽ പരിപാടിയുടെ ഉദ്ഘാടനം പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജ് നിർവ്വഹിച്ചു.

## Article Content

 **മാഹി** : നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷനും കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും സംയുക്തമായി 50 ശതമാനം സാമ്പത്തിക സഹായത്തോടെ മാഹിയിൽ ലാപ്ടോപ്പ് വിതരണം നടത്തി. ലാ മെറിയ ഓഡിറ്റോറിയത്തിൽ പരിപാടിയുടെ ഉദ്ഘാടനം പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജ് നിർവ്വഹിച്ചു.

ഭാവിയിൽ മാഹിയുടെ വികസന പ്രവർത്തനങ്ങൾക്കും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനും സാമൂഹ്യ പ്രവർത്തങ്ങൾക്കും നേതൃത്വം നൽകാൻ ഈ പദ്ധതിക്ക് സാധിക്കട്ടെയെന്ന് വത്സരാജ് പറഞ്ഞും. കെ.വി.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല എൻ.ജി.ഒ. കോൺഫഡറേഷൻ പ്രസിഡണ്ട് മോഹനൻ കോട്ടൂർ മുഖ്യഭാഷണം നടത്തി.

മയ്യഴി നഗരസഭ മുൻ കൗൺസിലർ സത്യൻ കേളോത്ത്, എ.വി.യൂസഫ്, ചാലക്കര പുരുഷു, റഷീദ്.പി.ടി.കെ, സുനിൽ കേളോത്ത്, ഋഷിവാസ്, ശ്രീജിത്ത് പനമ്പ്ര സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232913/mahi)