---
title: "തളിപ്പറമ്പിൽ റവന്യു ടവറിന്റെ നിർമാണോദ്ഘാടനം മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിച്ചു"
english_title: "Revanewtoverinagurationkrajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232944/revanewtoverinagurationkrajan"
published_at: "2024-09-03T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d6cfd028533_1000023439.jpg"
keywords: []
---

# തളിപ്പറമ്പിൽ റവന്യു ടവറിന്റെ നിർമാണോദ്ഘാടനം മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിച്ചു

> **Lead Summary:** **തളിപ്പറമ്പ : **കേരളത്തിലെ ഭൂരഹിതരിൽ പരമാവധി പേരെ ഭൂമിക്ക് ഉടമകളാക്കുന്നതിന് പട്ടയമിഷൻ രൂപീകരിച്ച് നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ ചരിത്ര വിജയത്തിലേക്ക് നീങ്ങൂകയാണെന്ന് റവന്യു, ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. തളിപ്പറമ്പിൽ റവന്യു ടവറിന്റെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ എം വി ഗോവിന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ : **കേരളത്തിലെ ഭൂരഹിതരിൽ പരമാവധി പേരെ ഭൂമിക്ക് ഉടമകളാക്കുന്നതിന് പട്ടയമിഷൻ രൂപീകരിച്ച് നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ ചരിത്ര വിജയത്തിലേക്ക് നീങ്ങൂകയാണെന്ന് റവന്യു, ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. തളിപ്പറമ്പിൽ റവന്യു ടവറിന്റെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ എം വി ഗോവിന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

ജില്ലാ കലക്ടർ അരുൺ കെ വിജയൻ സ്വാഗതം ആശംസിച്ചു. തളിപ്പറമ്പ് നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ സന്തോഷ്, പി കെ മുജീബ് റഹ്‌മാൻ, ടി ജനാർദനൻ, ഒ പി ഇബ്രാഹിംകുട്ടി, പി എസ് ജയിംസ്, രമേശൻ ചെങ്ങൂനി, അനിൽ പുതിയ വീടിൽ, മാത്യു ചാണക്കാടൻ, പി പി വിനോദ് കുമാർ, കെ ജെ വർഗീസ്, തളിപ്പറമ്പ് ആർഡിഒ ടി വി രഞ്ജിത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232944/revanewtoverinagurationkrajan)