---
title: "ദീർഘനാളത്തെ രാജ്യസേവനത്തിനുശേഷം വിരമിച്ച സൈനികന്  സ്വീകരണം നൽകി"
english_title: "Sweekaranamnalki"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/232979/sweekaranamnalki"
published_at: "2024-09-03T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d6e4fe2f5f6_1000023476.jpg"
keywords: []
---

# ദീർഘനാളത്തെ രാജ്യസേവനത്തിനുശേഷം വിരമിച്ച സൈനികന്  സ്വീകരണം നൽകി

> **Lead Summary:** **കണ്ണൂർ : **28വർഷത്തെ രാജ്യ സേവനത്തിനു ശേഷം വിരമിച്ച സൈനികൻ പാനൂരിലെ സുബേദാർ പ്രീജിത്തിന് പിറന്ന നാട് ഊഷ്മള വരവേൽപ് നൽകി. കണ്ണൂർ വാരിയേസ് സൈനിക കൂട്ടായ്മ്മ യാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത് പാനൂർ അമ്പിളി നിവാസിൽ റിട്ടയേഡ് സർവ്വേ ഡപ്യൂട്ടി ഡയരക്ടർ ഗോവിന്ദൻ കുട്ടിയുടെയും പുഷ്പ്പവല്ലി ദമ്പതികളുടെ മകനാണ് പ്രീജിത്ത് പാനൂർ ഗുരുസന്നിധി പരിസരത്ത് നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് അദ്ദേഹത്തിന്റെ എലാങ്കോട്ടെ വീട്ടിലേക്ക് ആനയിച്ചത്.

## Article Content

**കണ്ണൂർ : **28വർഷത്തെ രാജ്യ സേവനത്തിനു ശേഷം വിരമിച്ച സൈനികൻ പാനൂരിലെ സുബേദാർ പ്രീജിത്തിന് പിറന്ന നാട് ഊഷ്മള വരവേൽപ് നൽകി. കണ്ണൂർ വാരിയേസ് സൈനിക കൂട്ടായ്മ്മ യാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത് പാനൂർ അമ്പിളി നിവാസിൽ റിട്ടയേഡ് സർവ്വേ ഡപ്യൂട്ടി ഡയരക്ടർ ഗോവിന്ദൻ കുട്ടിയുടെയും പുഷ്പ്പവല്ലി ദമ്പതികളുടെ മകനാണ് പ്രീജിത്ത് പാനൂർ ഗുരുസന്നിധി പരിസരത്ത് നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് അദ്ദേഹത്തിന്റെ എലാങ്കോട്ടെ വീട്ടിലേക്ക് ആനയിച്ചത്.

ശൗര്യ ചക്ര പി.വി മനേഷിന്റെ അദ്ധ്യക്ഷതയിൽ വീട്ടിൽ നടന്ന ചടങ്ങിൽ പാനൂർ നഗര സഭ കൗൺസിലർമാരായ പി കെ ഇബ്രാഹിം ഹാജി എം രത്നാകരൻ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ടി ടി രാജൻ മാസ്റ്റർ മുൻ പഞ്ചായത്ത് മെമ്പർ കെ കുമാരൻ എൻ കെ നാണു മാസ്റ്റർ ശ്രീധരൻ ,ബാലൻ, ഇ ബാബു മാസ്റ്റർ പി പി അബൂബക്കർ പി പത്മനാഭൻ പി കെ നാണു ശ്രീലാൽ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പ്രദേശത്തെ വിമുക്ത ഭടൻ മാരെയും വയനാട് ദുരത്തിൽ സേവനം നടത്തിയ കണ്ണൂർ വാരിയേ സിന്റെ അംഗങ്ങളും ചടങ്ങിൽ അനുമോദിച്ചു അജയൻ കെ വി സ്വഗതവും ഷിനോദ് ഭാനു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/232979/sweekaranamnalki)