---
title: "സൈന്യത്തിൽ നിന്ന് വിരമിച്ച് നാട്ടിലെത്തിയ സൈനികന് മണത്തണയിൽ സ്വീകരണം നൽകി"
english_title: "The soldier was given a reception at Manathana."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233000/the-soldier-was-given-a-reception-at-manathana"
published_at: "2024-09-03T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d7045fac0e1_manathana.jpg"
keywords: []
---

# സൈന്യത്തിൽ നിന്ന് വിരമിച്ച് നാട്ടിലെത്തിയ സൈനികന് മണത്തണയിൽ സ്വീകരണം നൽകി

> **Lead Summary:**  മണത്തണ: 30 വർഷം സൈന്യത്തിൽ സേവനം അനുഷ്ഠിച്ച ശേഷം നാട്ടിലെത്തിയ സൈനികന് ജില്ല സൈനീക കൂട്ടായ്മയായ ടീം കണ്ണൂർ സോൾജിയേഴ്‌സിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. മണത്തണയിലെ പഞ്ചവടി വീട്ടിൽ കൂടത്തിൽ രാജേഷാണ് സൈന്യത്തിൽ നിന്നും വിരമിച്ച് നാട്ടിലെത്തിയത്. എക്സ് സർവീസ് മാൻ അസോസിയേഷൻ മണത്തണ യൂണിറ്റ് പ്രസിഡണ്ട് സി വിജയൻ്റെ നേതൃത്വത്തിൽ രാജേഷിനെ ഹാരം അണിയിച്ച് സ്വീകരിച്ച് നരവധി സൈനികരുടെ അകമ്പടിയോടെ വീട്ടിലെത്തിക്കുകയായിരുന്നു.

## Article Content

 മണത്തണ: 30 വർഷം സൈന്യത്തിൽ സേവനം അനുഷ്ഠിച്ച ശേഷം നാട്ടിലെത്തിയ സൈനികന് ജില്ല സൈനീക കൂട്ടായ്മയായ ടീം കണ്ണൂർ സോൾജിയേഴ്‌സിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. മണത്തണയിലെ പഞ്ചവടി വീട്ടിൽ കൂടത്തിൽ രാജേഷാണ് സൈന്യത്തിൽ നിന്നും വിരമിച്ച് നാട്ടിലെത്തിയത്. എക്സ് സർവീസ് മാൻ അസോസിയേഷൻ മണത്തണ യൂണിറ്റ് പ്രസിഡണ്ട് സി വിജയൻ്റെ നേതൃത്വത്തിൽ രാജേഷിനെ ഹാരം അണിയിച്ച് സ്വീകരിച്ച് നരവധി സൈനികരുടെ അകമ്പടിയോടെ വീട്ടിലെത്തിക്കുകയായിരുന്നു.

വീട്ടിൽ മടങ്ങിയെത്തിയ രാജേഷിനെ അമ്മ വിളക്ക് കൊളുത്തി അകത്ത് കയറ്റി. സൈനികർ രാജേഷിന് ആശംസകൾ അറിയിച്ചു. ടീം കണ്ണൂർ സോൾജിയേഴ്‌സ് അംഗങ്ങൾ, എക്സ് സർവീസ് മാൻ അസോസിയേഷൻ മണത്തണ യൂണിറ്റ് രക്ഷാധികാരി എ ടി സുബ്രഹ്മണ്യൻ നായർ, ജോയിന്റ് സെക്രട്ടറി കുഞ്ഞമ്പു തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233000/the-soldier-was-given-a-reception-at-manathana)