---
title: "ഒരു കോടി രൂപയുടെ കരിമ്പം ഫാം ടൂറിസം പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു"
english_title: "  Karimbam Farm Tourism Project Work Inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233005/karimbam-farm-tourism-project-work-inaugurated"
published_at: "2024-09-03T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d70c368c9c9_karimbam.jpg"
keywords: []
---

# ഒരു കോടി രൂപയുടെ കരിമ്പം ഫാം ടൂറിസം പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു

> **Lead Summary:**  കുറുമാത്തൂർ: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 69.50 കോടി രൂപ ചെലവിൽ നിർമ്മിച്ച ഇ.ടി.സി-പൂമംഗലം-മഴൂർ-പന്നിയൂർ കാലിക്കടവ് -പടപ്പേങ്ങാട്-മടക്കാട് റോഡ് പ്രവൃത്തി ഉദ്ഘാടനവും 2024-25 സാമ്പത്തിക വർഷം സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച ഒരു കോടി രൂപയുടെ കരിമ്പം ഫാം ടൂറിസം പദ്ധതി പ്രവൃത്തി ഉദ്ഘാടനവും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ജൈവ വൈവിധ്യരജിസ്റ്റർ പ്രകാശനവും മന്ത്രി നിർവഹിച്ചു.

## Article Content

 കുറുമാത്തൂർ: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 69.50 കോടി രൂപ ചെലവിൽ നിർമ്മിച്ച ഇ.ടി.സി-പൂമംഗലം-മഴൂർ-പന്നിയൂർ കാലിക്കടവ് -പടപ്പേങ്ങാട്-മടക്കാട് റോഡ് പ്രവൃത്തി ഉദ്ഘാടനവും 2024-25 സാമ്പത്തിക വർഷം സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച ഒരു കോടി രൂപയുടെ കരിമ്പം ഫാം ടൂറിസം പദ്ധതി പ്രവൃത്തി ഉദ്ഘാടനവും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ജൈവ വൈവിധ്യരജിസ്റ്റർ പ്രകാശനവും മന്ത്രി നിർവഹിച്ചു.

ചവനപ്പുഴ സുപ്രഭ കലാനിലയം പരിസരത്ത് നടന്ന ചടങ്ങിൽ എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ, വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൻമാരായ അഡ്വ. കെ കെ രത്‌നകുമാരി, യു പി ശോഭ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ വി എം സീന (കുറുമാത്തൂർ), സുനിജ ബാലകൃഷ്ണൻ (ചപ്പാരപ്പടവ്), കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പാച്ചേനി രാജീവൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം സിഎം സബിത, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൻമാരായ ടി പി പ്രസന്ന ടീച്ചർ, പി ലക്ഷ്മണൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ വി മുകുന്ദൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ എം എൻ പ്രദീപൻ, ഫാം സൂപ്രണ്ട് പി സതീശൻ എന്നിവർ സംസാരിച്ചു.

ദീപു എസ് (കെആർഎഫ്ബി) ഷാജി തയ്യിൽ (പിഡബ്ല്യുഡി) എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233005/karimbam-farm-tourism-project-work-inaugurated)