---
title: "ദുബായിൽ വച്ച് നടൻ നിവിൻ പോളി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി "
english_title: "Actress accuses Nivin Pauly of sexually assaulting her in Dubai "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233009/actress-accuses-nivin-pauly-of-sexually-assaulting-her-in-dubai"
published_at: "2024-09-03T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d7114ee7325_nivin.jpg"
keywords: []
---

# ദുബായിൽ വച്ച് നടൻ നിവിൻ പോളി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി 

> **Lead Summary:** കൊച്ചി: ദുബായിൽ വച്ച് നടൻ നിവിൻ പോളി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. പീഡന കേസ് പോലീസ് റജിസ്റ്റർ ചെയ്തു. എറണാകുളം ഊന്നുകൽ പൊലീസാണ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് നിവിൻ പോളി പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി. കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. നിർമാതാവ് എ.കെ. സുനിലാണ് രണ്ടാം പ്രതി. നവംബറിൽ ദുബായിലെ ഹോട്ടലിൽ വച്ചാണു പീഡനം നടന്നതെന്നാണ് ആരോപണം.

## Article Content

കൊച്ചി: ദുബായിൽ വച്ച് നടൻ നിവിൻ പോളി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. പീഡന കേസ് പോലീസ് റജിസ്റ്റർ ചെയ്തു. എറണാകുളം ഊന്നുകൽ പൊലീസാണ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് നിവിൻ പോളി പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി. കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. നിർമാതാവ് എ.കെ. സുനിലാണ് രണ്ടാം പ്രതി. നവംബറിൽ ദുബായിലെ ഹോട്ടലിൽ വച്ചാണു പീഡനം നടന്നതെന്നാണ് ആരോപണം.

ഇതോടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളിൽ എറണാകുളത്ത് റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 11 ആയി. നിവിൻ പോളിക്കെതിരായ അന്വേഷണം എസ്ഐടി സംഘം ഏറ്റെടുക്കും. ശ്രേയ എന്ന സ്ത്രീയാണ് അവസരം വാഗ്ദാനം ചെയ്ത് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്. ശ്രേയയാണ് ഒന്നാം പ്രതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233009/actress-accuses-nivin-pauly-of-sexually-assaulting-her-in-dubai)