---
title: "മാധ്യമങ്ങളെ കണ്ട് നിവിൻ പോളി; കുറ്റം ചെയ്തിട്ടില്ലെന്ന ഉറപ്പിലാണ് മാധ്യമങ്ങളെ കാണുന്നതെന്നും നടൻ "
english_title: "Nivin Pauly said that he has not committed any crime. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233035/nivin-pauly-said-that-he-has-not-committed-any-crime"
published_at: "2024-09-03T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d73831b10cc_nivin.jpg"
keywords: []
---

# മാധ്യമങ്ങളെ കണ്ട് നിവിൻ പോളി; കുറ്റം ചെയ്തിട്ടില്ലെന്ന ഉറപ്പിലാണ് മാധ്യമങ്ങളെ കാണുന്നതെന്നും നടൻ 

> **Lead Summary:** കൊച്ചി∙ തനിക്കെതിരെ പീഡനപരാതി നൽകിയ യുവതിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നു നടൻ നിവിന്‍ പോളി. കുറ്റം ചെയ്തിട്ടില്ലെന്ന ഉറപ്പിലാണ് മാധ്യമങ്ങളെ കാണുന്നതെന്നും അതിനാൽ വസ്തുതകൾ മാധ്യമങ്ങൾ പരിശോധിക്കണമെന്നും നിവിൻ പോളി ആവശ്യപ്പെട്ടു. ആദ്യമായാണു തനിക്കെതിരെ ഇത്തരം ആരോപണമെന്നും അടിസ്ഥാനരഹിതമായ ആരോപണമാണ് ഇതെന്നും നിവിൻ പറഞ്ഞു. ‘‘ആരോപണം പല രീതിയിൽ ബാധിക്കുന്നു. കുടുംബം ഉള്ളതാണ്. അതിനാൽ വസ്തുതകൾ മാധ്യമങ്ങൾ പരിശോധിക്കണം.

## Article Content

കൊച്ചി∙ തനിക്കെതിരെ പീഡനപരാതി നൽകിയ യുവതിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നു നടൻ നിവിന്‍ പോളി. കുറ്റം ചെയ്തിട്ടില്ലെന്ന ഉറപ്പിലാണ് മാധ്യമങ്ങളെ കാണുന്നതെന്നും അതിനാൽ വസ്തുതകൾ മാധ്യമങ്ങൾ പരിശോധിക്കണമെന്നും നിവിൻ പോളി ആവശ്യപ്പെട്ടു. ആദ്യമായാണു തനിക്കെതിരെ ഇത്തരം ആരോപണമെന്നും അടിസ്ഥാനരഹിതമായ ആരോപണമാണ് ഇതെന്നും നിവിൻ പറഞ്ഞു. ‘‘ആരോപണം പല രീതിയിൽ ബാധിക്കുന്നു. കുടുംബം ഉള്ളതാണ്. അതിനാൽ വസ്തുതകൾ മാധ്യമങ്ങൾ പരിശോധിക്കണം.

പരാതിയിൽ പറയുന്ന കാര്യം ചെയ്തിട്ടില്ല എന്ന് നൂറ് ശതമാനം ഉറപ്പുള്ളതിനാലാണു മാധ്യമങ്ങളെ കണ്ട് വിശദീകരിക്കുന്നത്. എഫ്ഐആർ റജിസ്റ്റർ ചെയ്തതിനാൽ നിയമ പോരാട്ടം നടത്തും. അതിനായി ഏതറ്റംവരെയും പോകും. നിരപരാധിയാണെന്നു തെളിയിക്കാൻ പരാമവധി ശ്രമിക്കും. നാളെ മറ്റുള്ളവർക്ക് എതിരെയും ആരോപണം വരും. അവർക്കുംകൂടി വേണ്ടിയാണ് ഇപ്പോൾ സംസാരിക്കുന്നത്.

സത്യാവസ്ഥ തെളിയിക്കാൻ ശാസ്ത്രീയ അന്വേഷണത്തിന് സഹകരിക്കാൻ തയാറാണ്. സത്യമല്ലെന്ന് തെളിയുമ്പോള്‍ മാധ്യമങ്ങളുടെ പിന്തുണ വേണം. തനിക്കെതിരായ പരാതിക്ക് പിന്നില്‍ ഗുഢാലോചനയുണ്ട്''.  നിവിന്‍ പറഞ്ഞു, സത്യം തെളിയിക്കാന്‍ ഏതറ്റം വരെ പോകും. ഓടിയൊളിക്കില്ലെന്നും നിവിന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233035/nivin-pauly-said-that-he-has-not-committed-any-crime)