---
title: "ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ "
english_title: "Mother arrested for carrying ganja to give her son "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233049/mother-arrested-for-carrying-ganja-to-give-her-son"
published_at: "2024-09-03T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d74650a8e8b_viyoor.jpg"
keywords: []
---

# ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ 

> **Lead Summary:** തൃശ്ശൂരിൽ: ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മയെ അറസ്റ്റ് ചെയിതു. തിരുവനന്തപുരം പന്നിയോട് കുന്നിൽ വീട്ടിൽ ബിജുവിന്റെ ഭാര്യ ലത ആണ് അറസ്റ്റിലായത്. വിയ്യൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ലത അറസ്റ്റിലായത്. ഹാൻഡ് ബാഗിൽ സൂക്ഷിച്ച 80 ​ഗ്രാം കഞ്ചാവാണ് ലതയുടെ പക്കൽനിന്ന് ക്സൈസ് സംഘം കണ്ടെടുത്തത്.

## Article Content

തൃശ്ശൂരിൽ: ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മയെ അറസ്റ്റ് ചെയിതു. തിരുവനന്തപുരം പന്നിയോട് കുന്നിൽ വീട്ടിൽ ബിജുവിന്റെ ഭാര്യ ലത ആണ് അറസ്റ്റിലായത്. വിയ്യൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ലത അറസ്റ്റിലായത്. ഹാൻഡ് ബാഗിൽ സൂക്ഷിച്ച 80 ​ഗ്രാം കഞ്ചാവാണ് ലതയുടെ പക്കൽനിന്ന് ക്സൈസ് സംഘം കണ്ടെടുത്തത്.

കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നിധിൻ കെ.വി യും സംഘവും ആണ് ഇവരെ അറസ്റ്റ് ചെയ്തത്. കാപ്പ നിയമ പ്രകാരം ജയിലിൽ കഴിയുന്ന ഹരികൃഷ്ണന് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത്. മകന് ജയിലിനുള്ളിൽ കഞ്ചാവ് നൽകാൻ അമ്മ വരുന്നുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സ്ഥലത്ത് നിരീക്ഷണം നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233049/mother-arrested-for-carrying-ganja-to-give-her-son)