---
title: "മെഡിക്കൽ ഓഫീസർ: ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233068/vacancy"
published_at: "2024-09-04T06:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d7ae354d4bd_download_(1).jpeg"
keywords: []
---

# മെഡിക്കൽ ഓഫീസർ: ഒഴിവ്

> **Lead Summary:** **കണ്ണൂർ** : ലഹരി വർജ്ജന മിഷൻ വിമുക്തി പരിപാടിയുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലഹരി വിമോചന കേന്ദ്രത്തിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് സെപ്റ്റംബർ 11ന് രാവിലെ 10.30 ന് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേംബറിൽ വാക്-ഇൻ-ഇന്റർവ്യൂ നടക്കും.

## Article Content

**കണ്ണൂർ** : ലഹരി വർജ്ജന മിഷൻ വിമുക്തി പരിപാടിയുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലഹരി വിമോചന കേന്ദ്രത്തിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് സെപ്റ്റംബർ 11ന് രാവിലെ 10.30 ന് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേംബറിൽ വാക്-ഇൻ-ഇന്റർവ്യൂ നടക്കും.

ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സിക്കുന്നതിനായി മേൽ ആശുപത്രിയിലെ വിമുക്തി ലഹരി വിമുക്ത കേന്ദ്രത്തിലേക്കാണ് നിയമനം. ഒഴിവ് ഒന്ന്, യോഗ്യത എംബിബിഎസ്, ടി സി എം സി രജിസ്ട്രേഷൻ (സൈക്യാട്രി പി ജി അഭികാമ്യം). ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം നേരിട്ട് ഹാജരാകണം. ഫോൺ : 0497 2700194.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233068/vacancy)