---
title: "പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു"
english_title: "Appointing a project assistant "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23314/appointing-a-project-assistant"
published_at: "2022-01-29T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f51e24f27e1_images-24.jpg"
keywords: []
---

# പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു

> **Lead Summary:** പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗിച്ചുള്ള പ്രവൃത്തികളുടെ ജിയോടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാം സ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനും മാർച്ച് 31 വരെ കരാറടിസ്ഥാനത്തിൽ ദിവസ വേതനത്തിന് പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് എസ് സി/എസ് ടി/ജനറൽ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

## Article Content

പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗിച്ചുള്ള പ്രവൃത്തികളുടെ ജിയോടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാം സ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനും മാർച്ച് 31 വരെ കരാറടിസ്ഥാനത്തിൽ ദിവസ വേതനത്തിന് പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് എസ് സി/എസ് ടി/ജനറൽ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ് (ഡിസിപി)/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ സർവ്വകലാശാല അംഗീകൃത ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായം 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയിൽ. പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിന് മൂന്ന് വർഷത്തെ ഇളവ് അനുവദിക്കും.

അപേക്ഷ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഫെബ്രുവരി എട്ടിനകം സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പേരാവൂർ എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. ഫോൺ : 0490 2444416, 0490 2444116

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23314/appointing-a-project-assistant)