---
title: "തളിപ്പറമ്പ ശ്രീ രാജരാജേശ്വര ക്ഷേത്രം റോഡ് അഭിവൃദ്ധിപ്പെടുത്തൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു"
english_title: "Thalipparambarsjarajesswaratemple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233177/thalipparambarsjarajesswaratemple"
published_at: "2024-09-04T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d8208e1f31e_1000023649.jpg"
keywords: []
---

# തളിപ്പറമ്പ ശ്രീ രാജരാജേശ്വര ക്ഷേത്രം റോഡ് അഭിവൃദ്ധിപ്പെടുത്തൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ : **തളിപ്പറമ്പ ശ്രീ രാജരാജേശ്വര ക്ഷേത്രം റോഡ് അഭിവൃദ്ധിപ്പെടുത്തൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു തളിപ്പറമ്പ ശ്രീ രാജരാജേശ്വര ക്ഷേത്രം റോഡ് അഭിവൃദ്ധിപ്പെടുത്തൽ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ അധ്യക്ഷനായി.

## Article Content

**തളിപ്പറമ്പ : **തളിപ്പറമ്പ ശ്രീ രാജരാജേശ്വര ക്ഷേത്രം റോഡ് അഭിവൃദ്ധിപ്പെടുത്തൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു തളിപ്പറമ്പ ശ്രീ രാജരാജേശ്വര ക്ഷേത്രം റോഡ് അഭിവൃദ്ധിപ്പെടുത്തൽ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ അധ്യക്ഷനായി.

തളിപ്പറമ്പ് നഗരസഭ ചെയർപേഴ്‌സൻ മുർഷിദ കൊങ്ങായി വിശിഷ്ട സാന്നിധ്യമായി. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, സ്ഥിരം സമിതി ചെയർപേഴ്‌സൻ പി പി മുഹമ്മദ് നിസാർ, കൗൺസിലർ സി സുരേഷ് കുമാർ, തളിപ്പറമ്പ് ടിടികെ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ പി ഗിരീഷ് കുമാർ, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ യുപി ജയശ്രീ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ എം ജഗദീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233177/thalipparambarsjarajesswaratemple)