---
title: "പിവി അന്‍വര്‍ എംഎല്‍എയെ പിന്തുണച്ച് വീണ്ടും കെടി ജലീൽ"
english_title: "Anversupportedjaleel"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233180/anversupportedjaleel"
published_at: "2024-09-04T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d8230949a52_1000023653.jpg"
keywords: []
---

# പിവി അന്‍വര്‍ എംഎല്‍എയെ പിന്തുണച്ച് വീണ്ടും കെടി ജലീൽ

> **Lead Summary:** **തിരുവനന്തപുരം: **പിവി അന്‍വര്‍ എംഎല്‍എയെ പിന്തുണച്ച് വീണ്ടും കെടി ജലീൽ. അൻവർ പറഞ്ഞതിൽ അസത്യം ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നൽകട്ടെയെന്നും ഒരിറ്റു ദയ അർഹിക്കാത്ത പൊലീസ് പ്രമുഖർ തൽസ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയപ്പെടുമെന്നും അന്‍വറിനെ പിന്തുണച്ചുകൊണ്ടുള്ള ഫേയ്സ്ബുക്ക് പോസ്റ്റിൽ ജലീല്‍ വ്യക്തമാക്കി. കാക്കിയുടെ മറവിൽ തടി തപ്പാം എന്ന മോഹത്തിന് അന്ത്യം കുറിക്കപ്പെട്ടു. സ്വർണ്ണക്കടത്തിൽ പങ്കാളിയായവരുടെ സാമ്പത്തിക സ്രോതസ്സുകൾ അടിയോടെ മാന്തി പുറത്ത് ഇടും.

## Article Content

**തിരുവനന്തപുരം: **പിവി അന്‍വര്‍ എംഎല്‍എയെ പിന്തുണച്ച് വീണ്ടും കെടി ജലീൽ. അൻവർ പറഞ്ഞതിൽ അസത്യം ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നൽകട്ടെയെന്നും ഒരിറ്റു ദയ അർഹിക്കാത്ത പൊലീസ് പ്രമുഖർ തൽസ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയപ്പെടുമെന്നും അന്‍വറിനെ പിന്തുണച്ചുകൊണ്ടുള്ള ഫേയ്സ്ബുക്ക് പോസ്റ്റിൽ ജലീല്‍ വ്യക്തമാക്കി. കാക്കിയുടെ മറവിൽ തടി തപ്പാം എന്ന മോഹത്തിന് അന്ത്യം കുറിക്കപ്പെട്ടു. സ്വർണ്ണക്കടത്തിൽ പങ്കാളിയായവരുടെ സാമ്പത്തിക സ്രോതസ്സുകൾ അടിയോടെ മാന്തി പുറത്ത് ഇടും.

ഉപ്പ് തിന്നരെ വെള്ളം കുടിപ്പിച്ചേ അടങ്ങു. ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കു അടക്കി നിര്‍ത്താനാകില്ലെന്നും കെടി ജലീൽ ഫേയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. എഡിജിപി അജിത്ത് കുമാറിനെതിരെ പിവി അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ നേരത്തെയും കെടി ജലീൽ അന്‍വറിന് പിന്തുണ നല്‍കി രംഗത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233180/anversupportedjaleel)