---
title: "പ്രശസ്ത സിനിമ, സീരിയൽ നടൻ വി. പി. രാമചന്ദ്രൻ അന്തരിച്ചു"
english_title: "Vpramachanden"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233198/vpramachanden"
published_at: "2024-09-04T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d8307a7ab87_1000023680.jpg"
keywords: []
---

# പ്രശസ്ത സിനിമ, സീരിയൽ നടൻ വി. പി. രാമചന്ദ്രൻ അന്തരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **പ്രശസ്ത സിനിമ, സീരിയൽ നടൻ വി. പി. രാമചന്ദ്രൻ അന്തരിച്ചു. കണ്ണൂർ പയ്യന്നൂരിലായിരുന്നു 81കാരനായ രാമചന്ദ്രന്‍റെ അന്ത്യം. സംഗീത നാടക അക്കാദമി പുരസ്കാര ജേതാവാണ്. വ്യോമസേനയിൽ നിന്ന് വിരമിച്ച രാമചന്ദ്രൻ അമേരിക്കൽ കോൺസുലേറ്റിലും ജീവനക്കാരനായിരുന്നു.

## Article Content

**തിരുവനന്തപുരം: **പ്രശസ്ത സിനിമ, സീരിയൽ നടൻ വി. പി. രാമചന്ദ്രൻ അന്തരിച്ചു. കണ്ണൂർ പയ്യന്നൂരിലായിരുന്നു 81കാരനായ രാമചന്ദ്രന്‍റെ അന്ത്യം. സംഗീത നാടക അക്കാദമി പുരസ്കാര ജേതാവാണ്. വ്യോമസേനയിൽ നിന്ന് വിരമിച്ച രാമചന്ദ്രൻ അമേരിക്കൽ കോൺസുലേറ്റിലും ജീവനക്കാരനായിരുന്നു.

അപ്പു,അയ്യർ ദ ഗ്രേറ്റ് ഉൾപ്പെടെ 19 സിനിമകളിലും നിരവധി സീരിയലുകളിലും വേഷമിട്ടു. നിരവധി സിനിമകളിൽ ശബ്ദം നൽകി. നാടക രംഗത്തും സജീവമായിരുന്നു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് നടക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233198/vpramachanden)