---
title: "മാവോയിസ്റ്റ് നേതാവ് സി. പി. മൊയ്തീനെ കേളകം പൊലീസ് പരിധിയിലെത്തിച്ച്  തെളിവെടുപ്പ് നടത്തി"
english_title: "Mavoistmoitheen"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233225/mavoistmoitheen"
published_at: "2024-09-04T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d8435c0770d_1000023699.jpg"
keywords: []
---

# മാവോയിസ്റ്റ് നേതാവ് സി. പി. മൊയ്തീനെ കേളകം പൊലീസ് പരിധിയിലെത്തിച്ച്  തെളിവെടുപ്പ് നടത്തി

> **Lead Summary:** **കേളകം: **ആലപ്പുഴയിൽ അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് സി. പി. മൊയ്തീനെ കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലെ രാമച്ചി, ശാന്തിഗിരി മേഖലകളിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തു. 2018 ൽ മാവോയിസ്റ്റുകൾ രാമച്ചിയിൽ എത്തിയതുമായ ബന്ധപ്പെട്ട കേസിലാണ് തെളിവെടുപ്പ് നടത്തിയത്.

## Article Content

**കേളകം: **ആലപ്പുഴയിൽ അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് സി. പി. മൊയ്തീനെ കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലെ രാമച്ചി, ശാന്തിഗിരി മേഖലകളിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തു. 2018 ൽ മാവോയിസ്റ്റുകൾ രാമച്ചിയിൽ എത്തിയതുമായ ബന്ധപ്പെട്ട കേസിലാണ് തെളിവെടുപ്പ് നടത്തിയത്.

ശാന്തിഗിരി കോളിത്തട്ട് മേഖലയിലെ രണ്ടു വീടുകളിൽ എത്തി ഭീഷണിപ്പെടുത്തി എന്നാണ് കേസ്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എ.ടി. എസ്സിന് കൈമാറിയ കേസാണിത്. മാവോയിസ്റ്റ് നേതാവ് സോമൻ അറസ്റ്റിലായതിന് പിന്നാലെയാണ് സി. പി. മൊയ്തീനും അറസ്റ്റിലായത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് സി. പി. മൊയ്തീൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233225/mavoistmoitheen)