---
title: "സഹകരണ മേഖലയില്‍ നടക്കുന്നത് സംഘടിത കൊള്ള; അജി കൊളോണിയ"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233238/iritty"
published_at: "2024-09-04T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d85ced2e3f7_IMG-20240904-WA0025.jpg"
keywords: []
---

# സഹകരണ മേഖലയില്‍ നടക്കുന്നത് സംഘടിത കൊള്ള; അജി കൊളോണിയ

> **Lead Summary:** **ഇരിട്ടി**: അയ്യന്‍കുന്നില്‍ മാത്രമല്ല കേരളത്തിലെ സഹകരണ സംഘങ്ങളില്‍ എല്ലാം നടക്കുന്നത് സംഘടിത കൊള്ളയാണെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അജി കൊളോണിയ പറഞ്ഞു.. അയ്യന്‍കുന്നിലെ സഹകരണ സംഘങ്ങളിലെ അഴിമതിക്കും ക്രമക്കേടുകള്‍ക്കുമെതിരെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അങ്ങാടിക്കടവില്‍ നടത്തിയ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**ഇരിട്ടി**: അയ്യന്‍കുന്നില്‍ മാത്രമല്ല കേരളത്തിലെ സഹകരണ സംഘങ്ങളില്‍ എല്ലാം നടക്കുന്നത് സംഘടിത കൊള്ളയാണെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അജി കൊളോണിയ പറഞ്ഞു.. അയ്യന്‍കുന്നിലെ സഹകരണ സംഘങ്ങളിലെ അഴിമതിക്കും ക്രമക്കേടുകള്‍ക്കുമെതിരെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അങ്ങാടിക്കടവില്‍ നടത്തിയ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയ്യന്‍കുന്ന് പഞ്ചായത്തിലെ വിവിധ സഹകരണ സംഘങ്ങളില്‍ നടക്കുന്ന നിക്ഷേപ, വായ്പ തട്ടിപ്പുകള്‍ രാഷ്ട്രീയ നേതൃത്വത്തിന്റെയും അധികാരികളുടെയും ഒത്താശയോടെയാണ് നടക്കുന്നത്. ഇതിനെതിരെ ജനങ്ങള്‍ ബോധവാന്മാരാകണം. ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നെങ്കിലെ സഹകരണമേഖലയിലെ അഴിമതി അവസാനിപ്പിക്കാന്‍ പറ്റുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. രാവിലെ പത്തിന് ആരംഭിച്ച ഉപവാസ സമരം ആം ആദ്മി പാര്‍ട്ടി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഷാജി മാട്ടറ ഉദ്ഘാടനം ചെയ്തു. ഉപവാസ സമരത്തില്‍ ലോണ്‍ തട്ടിപ്പിനിരയായവരും നിക്ഷേപ തട്ടിപ്പിനിരയായവരും പങ്കെടുത്തു. ജോര്‍ജ് ഒറ്റപ്ലാക്കല്‍, ഐപ്പ് പടവില്‍, ഒ.ജെ. മാത്യു ഒറ്റപ്ലാക്കല്‍, തോമസ് ചക്കാംകുന്നേല്‍, വത്സമ്മ മണലേല്‍ എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനത്തില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഷാജി മാട്ടറ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജയദേവ് ഗംഗാധരന്‍, കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറി, ബിജു പാമ്പയ്ക്കല്‍, പേരാവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സ്റ്റാനി സ്ലാവോസ്, ഇരിക്കൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പി.വി. ജോസഫ് പാരിക്കാപള്ളി, പേരാവൂര്‍ നിയോജകമണ്ഡലം സെക്രട്ടറി സിബി തുരുത്തിപള്ളി, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വത്സമ്മ മണലേല്‍, പേരാവൂര്‍ നിയോജക മണ്ഡലം ട്രഷറര്‍ ജോളി പേരേക്കാട്ട്, അയ്യന്‍കുന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഒ.ജെ. മാത്യു ഒറ്റപ്ലാക്കല്‍, സെക്രട്ടറി ഐപ്പ് പടവില്‍ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233238/iritty)