---
title: "പെന്‍ഷന്‍ വിതരണം ;  ട്രഷറികളില്‍ ക്രമീകരണം ഏര്‍പ്പെടുത്തി."
english_title: "Pension distribution"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23325/pension-distribution"
published_at: "2022-01-29T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f528f625745_images - 2022-01-29T171548.900.jpeg"
keywords: []
---

# പെന്‍ഷന്‍ വിതരണം ;  ട്രഷറികളില്‍ ക്രമീകരണം ഏര്‍പ്പെടുത്തി.

> **Lead Summary:** സംസ്ഥാനത്ത് കൊവിഡ്-19 രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഫെബ്രുവരിയിലെ പെന്‍ഷന്‍ വിതരണം നടത്തുന്നതിന് ട്രഷറികളില്‍ ക്രമീകരണം ഏര്‍പ്പെടുത്തി.

## Article Content

സംസ്ഥാനത്ത് കൊവിഡ്-19 രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഫെബ്രുവരിയിലെ പെന്‍ഷന്‍ വിതരണം നടത്തുന്നതിന് ട്രഷറികളില്‍ ക്രമീകരണം ഏര്‍പ്പെടുത്തി.

പെന്‍ഷന്‍ കൈപ്പറ്റുന്നതിനായി അക്കൗണ്ട് നമ്ബര്‍ പ്രകാരം നിശ്ചയിച്ചിട്ടുള്ള ദിവസം മാത്രം ഇടപാടുകള്‍ക്കായി എത്തണം.

ട്രഷറിയില്‍ നേരിട്ട് എത്തി പെന്‍ഷന്‍ കൈപ്പറ്റുന്നതിനു പകരം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അറിയിച്ചു. തിങ്കളാഴ്ച രാവിലെ PTSB അക്കൗണ്ട് നമ്ബര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചകഴിഞ്ഞ് ഒന്നില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്യും.

ചൊവ്വാഴ്ച രാവിലെ അക്കൗണ്ട് നമ്ബര്‍ രണ്ടില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചകഴിഞ്ഞ് മൂന്നില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്യും. ബുധനാഴ്ച രാവിലെ അക്കൗണ്ട് നമ്ബര്‍ നാലില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചകഴിഞ്ഞ് അഞ്ചില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്യും.

വ്യാഴാഴ്ച രാവിലെ അക്കൗണ്ട് നമ്ബര്‍ ആറില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചകഴിഞ്ഞ് ഏഴില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്യും. വെള്ളിയാഴ്ച രാവിലെ അക്കൗണ്ട് നമ്ബര്‍ എട്ടില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചകഴിഞ്ഞ് ഒമ്ബതില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്യും. ശനിയാഴ്ച എല്ലാ അക്കൗണ്ട് നമ്ബറിലുള്ള പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ വിതരണം നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23325/pension-distribution)