---
title: "മാസപ്പിറവി കണ്ടു: സംസ്ഥാനത്ത് നബിദിനം സപ്തംബര്‍ 16ന്"
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233297/kozhikod"
published_at: "2024-09-05T06:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d8fcc46434a_images_(3)_(9).jpeg"
keywords: []
---

# മാസപ്പിറവി കണ്ടു: സംസ്ഥാനത്ത് നബിദിനം സപ്തംബര്‍ 16ന്

> **Lead Summary:**  **കോഴിക്കോട്**: റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിശ്വസീനയമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച റബീഉല്‍ അവ്വല്‍ ഒന്നായും സപ്തംബര്‍ 16ന് തിങ്കളാഴ് നബിദിനവും ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.

## Article Content

 **കോഴിക്കോട്**: റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിശ്വസീനയമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച റബീഉല്‍ അവ്വല്‍ ഒന്നായും സപ്തംബര്‍ 16ന് തിങ്കളാഴ് നബിദിനവും ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.

വിവിധ ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍, ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തുടങ്ങിയവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233297/kozhikod)