കൊച്ചി: പീഡന പരാതിയിൽ എം മുകേഷ് എംഎൽഎ, ഇടവേള ബാബു, അഡ്വക്കറ്റ് വിഎസ് ചന്ദ്രശേഖരൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും.
ലൈംഗികമായി പീഡിപ്പിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് മൂവരും മുൻകൂർ ജാമ്യം തേടിയത് . കഴിഞ്ഞ രണ്ടു ദിവസം അടച്ചിട്ട കോടതിയിൽ നടന്ന വിശദ വാദത്തിന് ഒടുവിലാണ്, ഹരജി ഇന്നത്തേക്ക് വിധി പറയാൻ മാറ്റിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോർട്ട് ജഡ്ജ് ഹണി എം വർഗീസ് ആണ് ജാമ്യ ഹരജി പരിഗണിക്കുന്നത്.
Kochi