കൊച്ചി: 16 വര്‍ഷത്തിനു ശേഷം ബലാത്സംഗ ആരോപണവുമായി രംഗത്തു വരുന്നത് പ്രഥമദൃഷ്ട്യാ വിശ്വസിക്കാന്‍ പ്രയാസമാണെന്ന് ഹൈക്കോടതി. പത്തനംതിട്ട സ്വദേശി ബിജു പി വിദ്യക്കെതിരായ ബലാത്സംഗക്കേസ് പരിഗണിച്ചുകൊണ്ടാണ് കോടതി നിരീക്ഷണം. ബിജു പി വിദ്യക്കെതിരായ ബലാത്സംഗക്കേസ് കോടതി റദ്ദാക്കി. ഈ പ്രവൃത്തികള്‍ ബന്ധം എന്തുതന്നെയായാലും, ഉഭയസമ്മതത്തോടെയായിരുന്നു എന്നതിനു തെളിവാണെന്നും വ്യക്തമാക്കി.
തുടര്‍ന്ന് ബലാത്സംഗ ആരോപണം ഗൂഢലക്ഷ്യത്തോടെയാണ് ഉന്നയിക്കപ്പെട്ടതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പ്രതിയില്‍ നിന്നും വാങ്ങിയ പണം ഇനിയും കൊടുത്തു തീര്‍ത്തിട്ടില്ല. പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് കാണിച്ച് പരാതിക്കാരി സത്യവാങ്മൂലം സമര്‍പ്പിച്ച കാര്യവും ചൂണ്ടിക്കാട്ടി കോടതി കേസ് തീര്‍പ്പാക്കി.
rape allegations after 16 years is hard to believe