തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ ആരോപണത്തില്‍ നടന്‍ നിവിന്‍ പോളി ഡിജിപിക്ക് പരാതി നല്‍കി. യുവതിയുടെ വ്യാജ ആരോപണമാണെന്നും ഗുഢാലോചനയുടെ ഭാഗമാണെന്നും നിവിൻ പോളി പരാതിയിൽ പറയുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിദേശത്ത് വെച്ച് പീഡിപ്പിച്ചുവെന്നാണ് നേര്യമംഗലം ഊന്നുകല്‍ സ്വദേശിയായ യുവതിയുടെ പരാതി. യുവതിയുടെ പരാതിയില്‍ നിവിനെതിരെ കേസെടുത്തിരുന്നു.
നിവിന്‍ പോളി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കേസ്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഇന്ന് നിയോഗിച്ചേക്കും. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്
Actor Nivin Pauly files complaint with DGP over woman's allegations