---
title: "അധ്യാപക ദിനാഘോഷവും വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു "
english_title: "Teachersdaycelebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233462/teachersdaycelebration"
published_at: "2024-09-05T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d98b573b9fb_1000023909.jpg"
keywords: []
---

# അധ്യാപക ദിനാഘോഷവും വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു 

> **Lead Summary:** **പേരാവൂർ : **മലബാർ ട്രെയിനിംഗ് കോളേജ് പേരാവൂർ കേരള ശാസ്ത്ര സാഹിത്യ പരിഷത്തുമായിചേർന്ന് അധ്യാപക ദിനാഘോഷവും വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു. വിദ്യാഭ്യാസ നിലവാരവും പരിക്ഷ പരിഷ്കരണവും എന്ന വിഷയത്തി ലായിരുന്നു സെമിനാർ. എല്ലാവർക്കും ഗുണമേൻമയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ് വേണ്ടത്. കുട്ടികളെ തോൽപിച്ചല്ല നിലവാരം ഉയർത്തേണ്ടത്. 

## Article Content

**പേരാവൂർ : **മലബാർ ട്രെയിനിംഗ് കോളേജ് പേരാവൂർ കേരള ശാസ്ത്ര സാഹിത്യ പരിഷത്തുമായിചേർന്ന് അധ്യാപക ദിനാഘോഷവും വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു. വിദ്യാഭ്യാസ നിലവാരവും പരിക്ഷ പരിഷ്കരണവും എന്ന വിഷയത്തി ലായിരുന്നു സെമിനാർ. എല്ലാവർക്കും ഗുണമേൻമയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ് വേണ്ടത്. കുട്ടികളെ തോൽപിച്ചല്ല നിലവാരം ഉയർത്തേണ്ടത്. 

 2009 ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നോ ഡിറ്റൻഷൻ പോളിസി നടപ്പാക്കിയത്. സംസ്ഥാനങ്ങൾക്ക് ആവശ്യമെങ്കിൽ ഈ നയം നടപ്പാക്കാം എന്ന് പറഞ്ഞിരുന്നെങ്കി കേരളത്തിൽ ഇത് നടപ്പാക്കിയിരുന്നില്ല. ഗുണമേൻമ വർധിപ്പിക്കാൻ എന്ന പേരിൽ ഇപ്പോൾ നടപ്പാക്കുന്ന നയം അടിസ്ഥാന വർഗത്തിലും ദുർബല വിഭാഗത്തിലും ഉൾപ്പെട്ട വിദ്യാർത്ഥികൾ വിദ്യാഭ്യാസ മേഖലയിൽ നിന്ന് പിന്തള്ളാൻ കാരണമാകും. നിരന്തര മൂല്യ നിർണയം ശാസ്ത്രീയമായി പരിഷ്‌കരിച്ച് കുറ്റമറ്റതാക്കി എഴുത്ത് പരീക്ഷയോടൊപ്പം ഈ മാർക്ക് കൂടി പരിഗണിച്ചാണ് ക്ലാസ് കയറ്റം നടത്തേണ്ടത്.

കുറച്ച് വിദ്യാർത്ഥികൾ തോറ്റാൽ മറ്റ് വിദ്യാർത്ഥികളുടെ ഗുണം വർധിക്കില്ലെന്നും മുഴുവൻ വിദ്യാർത്ഥികളുടെയും ഗുണനിലവാരം വർധിപ്പിക്കാൻ നിരന്തര ഇടപെടൽ വേണമെന്നും വിഷയം അവതരിപ്പിച്ച് കൊണ്ട് അഭിപ്രായപ്പെട്ടു പേരാവൂർമേഖലാതല സെമിനാറിൽ മലബാർ ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ. ഇന്ദു കെ മാത്യു അധ്യക്ഷയായി ഡോ.രമേശൻ കടൂർ വിഷയാവതരണം നടത്തി. കെ. വിനോദ്കുമാർ ബാല സുബ്രഹ്മണ്യൻ വി.വി. വത്സല ശ്രദ്ധ പ്രദീപ് ഷർഫ ഉസ്മാൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233462/teachersdaycelebration)