---
title: "അധ്യാപകദിനത്തില്‍ വേറിട്ട പരിപാടി സംഘടിപ്പിച്ച് പാനൂര്‍ കൊളവല്ലൂര്‍ എല്‍ പി സ്‌കൂള്‍ "
english_title: "Panur Kolavallur LP School Organizes Special Event On Teachers' Day "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233473/panur-kolavallur-lp-school-organizes-special-event-on-teachers-day"
published_at: "2024-09-05T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d995b18eb51_kolavaloor.jpg"
keywords: []
---

# അധ്യാപകദിനത്തില്‍ വേറിട്ട പരിപാടി സംഘടിപ്പിച്ച് പാനൂര്‍ കൊളവല്ലൂര്‍ എല്‍ പി സ്‌കൂള്‍ 

> **Lead Summary:** പാനൂർ: അധ്യാപകദിനത്തില്‍ വേറിട്ട പരിപാടി സംഘടിപ്പിച്ച് പാനൂര്‍ കൊളവല്ലൂര്‍ എല്‍ പി സ്‌കൂളിലെ അദ്ധ്യാപകർ. സ്‌ക്കൂളിലെ ഓരോ അധ്യാപകരും തങ്ങളെ സ്വാധീനിച്ച ഒരു അധ്യാപകനെ സ്‌ക്കൂളിലേക്ക് ക്ഷണിച്ച് ആദരിച്ചാണ് അധ്യാപകദിന പരിപാടി സംഘടിപ്പിച്ചത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ശ്രദ്ധ നേടിയ 27 അധ്യാപകര്‍ പരിപാടിയില്‍ പങ്കെടുത്തു.

## Article Content

പാനൂർ: അധ്യാപകദിനത്തില്‍ വേറിട്ട പരിപാടി സംഘടിപ്പിച്ച് പാനൂര്‍ കൊളവല്ലൂര്‍ എല്‍ പി സ്‌കൂളിലെ അദ്ധ്യാപകർ. സ്‌ക്കൂളിലെ ഓരോ അധ്യാപകരും തങ്ങളെ സ്വാധീനിച്ച ഒരു അധ്യാപകനെ സ്‌ക്കൂളിലേക്ക് ക്ഷണിച്ച് ആദരിച്ചാണ് അധ്യാപകദിന പരിപാടി സംഘടിപ്പിച്ചത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ശ്രദ്ധ നേടിയ 27 അധ്യാപകര്‍ പരിപാടിയില്‍ പങ്കെടുത്തു.

പഠന പ്രവര്‍ത്തനങ്ങളിലും ന്യൂനത ആശയങ്ങളിലും വേറിട്ട കാഴ്ചപ്പാടിലൂടെയും മുന്നേറുന്ന കൊളവല്ലൂര്‍ എല്‍ പി യിലെ അധ്യാപക ദിനവും വേറിട്ടതായി. പിടിഎ പ്രസിഡണ്ട് വി.സജീഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ആര്‍ വി അദ്വൈത ഉദ്ഘാടനം ചെയ്തു. മാനേജര്‍ പി ഭരതന്‍ മാസ്റ്റര്‍,വി. കെ ഷാജേഷ്, സിനി എന്നിവര്‍ പങ്കെടുത്തു. എച്ച്.എം വി.ലിജിലാല്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.സി ഉബൈദ് റഹ്മാന്‍ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233473/panur-kolavallur-lp-school-organizes-special-event-on-teachers-day)