---
title: "പാഠഭാഗം പഠിക്കാൻ പലഹാരപൊതിയുമായി അധ്യാപകരും വിദ്യാർത്ഥികളും "
english_title: "Teachers and students come up with packets of sweets to learn the lesson "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233477/teachers-and-students-come-up-with-packets-of-sweets-to-learn-the-lesson"
published_at: "2024-09-05T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d99b4773ad0_payyapoor.jpg"
keywords: []
---

# പാഠഭാഗം പഠിക്കാൻ പലഹാരപൊതിയുമായി അധ്യാപകരും വിദ്യാർത്ഥികളും 

> **Lead Summary:** പയ്യാവൂർ: പാഠഭാഗത്തെ പലഹാര പൊതിയിലൊരുക്കി പയ്യാവൂർ എൽ പി സ്കൂളിലെ ചാമക്കാലിലെ കുട്ടികൾ. മൂന്നാം ക്ലാസിലെ കൂട്ടികളാണ് പുതിയ പാഠപുസ്തകത്തിന്റെ ഭാഗമായി 'പലഹാരപൊതി' എന്ന പാഠഭാഗം എടുക്കുമ്പോൾ വീടുകളിൽ നിന്ന് വ്യത്യസ്ത തരത്തിലുള്ള പലഹാര പൊതികളുമായി എത്തിയത്. അധ്യാപകരും വ്യത്യസ്ത തരം പലഹാരങ്ങളുമായി എത്തിയിരുന്നു. ഇരുപത്തിയഞ്ചിലധികം വൈവിധ്യങ്ങളായ പലഹാരങ്ങൾ ക്ലാസ്സിൽ അണിനിരന്നു.

## Article Content

പയ്യാവൂർ: പാഠഭാഗത്തെ പലഹാര പൊതിയിലൊരുക്കി പയ്യാവൂർ എൽ പി സ്കൂളിലെ ചാമക്കാലിലെ കുട്ടികൾ. മൂന്നാം ക്ലാസിലെ കൂട്ടികളാണ് പുതിയ പാഠപുസ്തകത്തിന്റെ ഭാഗമായി 'പലഹാരപൊതി' എന്ന പാഠഭാഗം എടുക്കുമ്പോൾ വീടുകളിൽ നിന്ന് വ്യത്യസ്ത തരത്തിലുള്ള പലഹാര പൊതികളുമായി എത്തിയത്. അധ്യാപകരും വ്യത്യസ്ത തരം പലഹാരങ്ങളുമായി എത്തിയിരുന്നു. ഇരുപത്തിയഞ്ചിലധികം വൈവിധ്യങ്ങളായ പലഹാരങ്ങൾ ക്ലാസ്സിൽ അണിനിരന്നു.

പലഹാര പാട്ടുകൾ പാടിയും കുറിപ്പുകൾ എഴുതിയും രുചിച്ച് നോക്കിയും മൂന്നാം ക്ലാസുകാരോടൊപ്പം ആഘോഷത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും പങ്കാളികളായി. കൊണ്ടുവന്ന പലഹാരപ്പൊതി എല്ലാ കുട്ടികൾക്കും പങ്കുവെച്ചും അതിൻറെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചും പാഠഭാഗത്തിൻ്റെ പ്രാധാന്യം കുട്ടികൾക്ക് മികച്ച അനുഭവമായി.

പ്രദർശനത്തിന്റെ ഉദ്ഘാടനം സ്കൂൾ പ്രധാനാധ്യാപകൻ ഇ പി ജയപ്രകാശ് നിർവഹിച്ചു. ക്ലാസ് ടീച്ചർ ടി വി ദീപ, സീനിയർ അസിസ്റ്റൻറ് കെ എ ആൻസി ,മദർ പി ടി എ പ്രസിഡണ്ട് സൗമ്യ ദിനേശ്, ജോസ്മി ജോസ് ,എം ടി മധുസൂദനൻ , ടി സ്വപ്ന, രജനി റിൻസ്,അമിതാ ബാബു എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233477/teachers-and-students-come-up-with-packets-of-sweets-to-learn-the-lesson)