---
title: "പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിനെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തു "
english_title: "Former Pathanamthitta SP Sujith Das suspended from service "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233534/former-pathanamthitta-sp-sujith-das-suspended-from-service"
published_at: "2024-09-05T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d9e9bd0e853_WhatsApp_Image_2024-09-05_at_22.55.59.jpeg"
keywords: []
---

# പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിനെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തു 

> **Lead Summary:** തിരുവനന്തപുരം: പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിനെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. സുജിത് ദാസിൻ്റെതായി പുറത്തുവന്ന ഫോൺ വിളി ശബ്ദരേഖയിലാണ് നടപടി. സംഭവത്തിൽ ഗുരുതര ചട്ടലംഘനം നടന്നുവെന്ന ഡിജിപിയുടെ റിപ്പോർട്ടിലാണ് ഒടുവിൽ സുജിതിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

## Article Content

തിരുവനന്തപുരം: പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിനെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. സുജിത് ദാസിൻ്റെതായി പുറത്തുവന്ന ഫോൺ വിളി ശബ്ദരേഖയിലാണ് നടപടി. സംഭവത്തിൽ ഗുരുതര ചട്ടലംഘനം നടന്നുവെന്ന ഡിജിപിയുടെ റിപ്പോർട്ടിലാണ് ഒടുവിൽ സുജിതിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

പി വി അൻവർ എം എൽ എ ആണ് താനുമായുള്ള എസ് പി യുടെ ഫോൺ സംഭാഷണം പുറത്തു വിട്ടത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സുജിത്തിനെ ആദ്യം സ്ഥലംമാറ്റിയിരുന്നു. സസ്പെൻഡ് ചെയ്യാത്തതിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് നടപടി. പി.വി. അന്‍വറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും, എസ്പി സുജിത് ദാസ് സര്‍വിസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗമാണ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്.

പി.വി.അൻവർ നടത്തിയ വാർത്താസമ്മേളനത്തിലും സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ കള്ളക്കടത്ത് സ്വർണം മലപ്പുറം എസ്പിയായിരിക്കെ എസ്.സുജിത് ദാസ് അടിച്ചുമാറ്റിയെന്നാണ് ആരോപണം. ‘‘മുൻ മലപ്പുറം എസ്പി സുജിത്ദാസിന്റെ നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെ കള്ളക്കടത്തു സ്വർണത്തിന്റെ നല്ലൊരു ഭാഗം അടിച്ചുമാറ്റി. നേരത്തേ കസ്റ്റംസിൽ ജോലി ചെയ്തിരുന്ന സുജിത് ദാസ് ആ ബന്ധം ഇതിനായി ഉപയോഗപ്പെടുത്തിയതായും പിവി അൻവർ ആരോപിച്ചിരുന്നു.  സുജിത് ദാസിനെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ സാമുഹിക മാധ്യമക്കുറിപ്പുമായി പിവി അന്‍വര്‍ എംഎല്‍എ. വിക്കറ്റ് നമ്പര്‍ 1., ഒരു പുഴുക്കുത്ത് പുറത്തേക്ക് അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233534/former-pathanamthitta-sp-sujith-das-suspended-from-service)