---
title: "ഇരിട്ടി നഗരസഭയിൽ 'യൂത്ത് മീറ്റ്സ് ഹരിത കർമ്മസേന' പരിപാടി സംഘടിപ്പിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233546/iritty"
published_at: "2024-09-06T06:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66da5534b1e82_IMG-20240906-WA0002.jpg"
keywords: []
---

# ഇരിട്ടി നഗരസഭയിൽ 'യൂത്ത് മീറ്റ്സ് ഹരിത കർമ്മസേന' പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി**: നഗരസഭ മാലിന്യമുക്തം നവകേരളം 2024 ന്റെ ഭാഗമായി ഇരിട്ടി നഗരസഭയിൽ യൂത്ത് മീറ്റ്സ് ഹരിത കർമ്മ സേന പരിപാടി സംഘടിപ്പിച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സോയ അധ്യക്ഷത വഹിച്ചു. ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികളും ഇരിട്ടി നഗരസഭാ ഹരിത കർമ്മ സേന അംഗങ്ങളും ആശയ സംവാദം നടത്തി.

## Article Content

**ഇരിട്ടി**: നഗരസഭ മാലിന്യമുക്തം നവകേരളം 2024 ന്റെ ഭാഗമായി ഇരിട്ടി നഗരസഭയിൽ യൂത്ത് മീറ്റ്സ് ഹരിത കർമ്മ സേന പരിപാടി സംഘടിപ്പിച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സോയ അധ്യക്ഷത വഹിച്ചു. ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികളും ഇരിട്ടി നഗരസഭാ ഹരിത കർമ്മ സേന അംഗങ്ങളും ആശയ സംവാദം നടത്തി.

തുടർന്ന് ഇവർ ഒന്നിച്ച് വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചു. ബൾക്ക് വെയിസ്റ്റ് ജനറേറ്റർ ആയ അമല മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റൽ സന്ദർശിക്കുകയും മാലിന്യ സംസ്കരണ സംവിധാനങ്ങൾ പരിശോധിക്കുകയും ചെയ്തു. ക്ലീൻ സിറ്റി മാനേജർ രാജീവൻ കെ വി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ജിൻസ് വി എ, അനീഷ്യ മോൾ ബി വി, ശുചിത്വമിഷൻ യങ് പ്രൊഫഷണൽ ശ്രേയ ദിലീപ് എൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിബി, ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233546/iritty)