---
title: "ഏലപ്പീടികയിൽ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു"
english_title: "Kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233552/kanichar"
published_at: "2024-09-06T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66da62cdc434d_IMG-20240906-WA0001.jpg"
keywords: []
---

# ഏലപ്പീടികയിൽ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു

> **Lead Summary:** **കണിച്ചാർ**: ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ബഷീർ.കെ.എ. വിതരണോൽഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ജോബ് ഒ.എ.അദ്ധ്യക്ഷത വഹിച്ചു.

## Article Content

**കണിച്ചാർ**: ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ബഷീർ.കെ.എ. വിതരണോൽഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ജോബ് ഒ.എ.അദ്ധ്യക്ഷത വഹിച്ചു.

കണിച്ചാർഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം മുഖ്യാതിഥിയായിരുന്നു. മുപ്പത് കുടുംബങ്ങൾക്ക് മുപ്പതിനായിരം രൂപയുടെ ഭക്ഷ്യധാന്യങ്ങളാണ് വിതരണം ചെയ്തത്. ജെയ്മോൻ.ഒ.എ, ജോൺസൺ കൂവപള്ളി, ഷിജു.ഇ കെ. പ്രമീള സുരേന്ദ്രൻ, സിജി സുരേഷ്, പ്രിൻസി ബൈജു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233552/kanichar)