---
title: "മാട്ടറ വാർഡിൽ ആദ്യ പച്ചതുരുത്തിന് തുടക്കമിട്ട് കാരീസ് യു പി സ്കൂൾ"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233557/iritty"
published_at: "2024-09-06T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66da65e897fd2_IMG-20240906-WA0005.jpg"
keywords: []
---

# മാട്ടറ വാർഡിൽ ആദ്യ പച്ചതുരുത്തിന് തുടക്കമിട്ട് കാരീസ് യു പി സ്കൂൾ

> **Lead Summary:**  **ഇരിട്ടി**: മാട്ടറ വാർഡിൽ ആദ്യ പച്ചതുരുത്തിന് തൈനട്ട് കാരീസ് യു പി സ്കൂൾ. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മാലിന്യമുക്ത നവകേരള ക്യാമ്പയിന് മാട്ടറ വാർഡിൽ തുടക്കമായി. മാട്ടറ കാരീസ് യു പി സ്കൂളിൽ ഒരുക്കുന്ന പച്ചതുരുത്തിലെ വൃക്ഷ തൈ നടീൽ ഉദ്ഘാടനം ഇന്ന് നടന്നു.

## Article Content

 **ഇരിട്ടി**: മാട്ടറ വാർഡിൽ ആദ്യ പച്ചതുരുത്തിന് തൈനട്ട് കാരീസ് യു പി സ്കൂൾ. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മാലിന്യമുക്ത നവകേരള ക്യാമ്പയിന് മാട്ടറ വാർഡിൽ തുടക്കമായി. മാട്ടറ കാരീസ് യു പി സ്കൂളിൽ ഒരുക്കുന്ന പച്ചതുരുത്തിലെ വൃക്ഷ തൈ നടീൽ ഉദ്ഘാടനം ഇന്ന് നടന്നു.

സീറോ കാർബൺ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു വർഷം നീളുന്ന പ്രവർത്തനങ്ങൾക്കാണ് വാർഡിൽ തുടക്കമായത്. വിപുലമായ കർമ്മപദ്ധതി തയ്യാറാക്കി മുന്നോട്ട് പോകും. സ്വകാര്യ സ്ഥലങ്ങളിൽ ഉൾപ്പെടെ പച്ചതുരുത്തുകൾ നിർമ്മിക്കും.

കാർബൺ സ്വീകരിക്കാൻ കൂടുതൽ ശേഷിയുള്ള വൃക്ഷങ്ങൾ തുരുത്തിന്റെ ഭാഗമാകും. ഇലഞ്ഞി, നെല്ലി, രുദ്രാക്ഷം, നീർമാതളം, നീർമരുത്, ഭദ്രാക്ഷം, കടമ്പ്, കർപ്പൂരം ഉൾപ്പെടെയുള്ള വൃക്ഷങ്ങൾ ആണ് ഇന്ന് നട്ട് പിടിപ്പിച്ചത്. സ്കൂളിന്റെ പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് തുരുത്ത്. ഒപ്പം ജൈവ വൈവിദ്ധ്യ പാർക്കും ഉണ്ടാക്കും. ഔഷധ സസ്യങ്ങൾ മാത്രം ഉള്ള ഔഷധ തോട്ടം സ്കൂളിൽ മുമ്പ് തന്നേ ഉണ്ട്. സ്കൂളിലേക്ക് ആവശ്യമായ പച്ചക്കറി ഉത്പാദനത്തിൽ സകല സ്കൂളുകൾക്കും മാതൃകയാണ് കാരീസ്. ഹരിതകേരളം മിഷന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വൃക്ഷതൈ നടീൽ ഉദ്ഘാടനം ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി സി ഷാജി നിർവഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ മുഖ്യാതിഥിയായി. വാർഡ് മെമ്പർ സരുൺ തോമസ് അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ പി പി സുകുമാരൻ, വിഷ്ണു, ഹെൽത്ത്‌ ഇൻസ്‌പെക്ടർ റിജിത്ത്, പി ടി എ പ്രസിഡന്റ്‌ പങ്കജാക്ഷൻ കുറ്റിയാനിക്കൽ, മദർ പി ടി എ പ്രസിഡന്റ്‌ വിജി റോയ്, എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് തങ്കമ്മ ഇ ജെ സ്വാഗതവും അഞ്ജന സാഗർ നന്ദിയും പറഞ്ഞു. പി ടി എ അംഗങ്ങളായ റോയ് വെട്ടിമൂട്ടിൽ, ജയ്പ്രവീൺ കിഴക്കേതകിടിയേൽ, സിബി വെട്ടുകല്ലാംകുഴി അധ്യാപകരായ ശ്രീഷ സി വി, സൗമ്യ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233557/iritty)