---
title: "മഴയ്ക്ക് ആശ്വാസം; രണ്ട് ദിവസത്തേക്ക് പ്രത്യേക മുന്നറിയിപ്പുകള്‍ ഇല്ല"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233606/rain"
published_at: "2024-09-06T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66da9926ba67f_download_(76).jpeg"
keywords: []
---

# മഴയ്ക്ക് ആശ്വാസം; രണ്ട് ദിവസത്തേക്ക് പ്രത്യേക മുന്നറിയിപ്പുകള്‍ ഇല്ല

> **Lead Summary:** **തിരുവനന്തപുരം** : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങിൽ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും രണ്ട് ദിവസത്തേക്ക് പ്രത്യേക അലേർട്ടുകളില്ല. സെപ്റ്റംബർ ആറ്, ഏഴ് ദിവസങ്ങളിൽ കേരളത്തിലെ ഒരു ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.

## Article Content

**തിരുവനന്തപുരം** : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങിൽ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും രണ്ട് ദിവസത്തേക്ക് പ്രത്യേക അലേർട്ടുകളില്ല. സെപ്റ്റംബർ ആറ്, ഏഴ് ദിവസങ്ങളിൽ കേരളത്തിലെ ഒരു ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.

എന്നാൽ സെപ്റ്റംബർ എട്ട്, ഒമ്പത് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ എട്ടിന് കണ്ണൂർ, കാസർകോട് ജില്ലകളിലും സെപ്റ്റംബർ ഒമ്പതിന് വയനാട്, കണ്ണൂർ, കാസർകോട് ​ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233606/rain)