---
title: "കുണ്ടുചിറയിൽ  ആയുഷ് വയോജന മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Aayushmedicwlcamb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233661/aayushmedicwlcamb"
published_at: "2024-09-06T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dabe13902c4_1000024027.jpg"
keywords: []
---

# കുണ്ടുചിറയിൽ  ആയുഷ് വയോജന മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കതിരൂര്‍ : **സംസ്ഥാന ആയുഷ് വകുപ്പ് ,ഹോമിയോപ്പതി, കതിരൂര്‍ ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി എന്നിവ ചേര്‍ന്ന് ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കുണ്ടുചിറ ഇകെ നായനാര്‍ വയോജന വിശ്രമകേന്ദ്രത്തിലാണ് ക്യാമ്പ് നടന്നത്. കതിരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സനില പി.രാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

**കതിരൂര്‍ : **സംസ്ഥാന ആയുഷ് വകുപ്പ് ,ഹോമിയോപ്പതി, കതിരൂര്‍ ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി എന്നിവ ചേര്‍ന്ന് ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കുണ്ടുചിറ ഇകെ നായനാര്‍ വയോജന വിശ്രമകേന്ദ്രത്തിലാണ് ക്യാമ്പ് നടന്നത്. കതിരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സനില പി.രാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ ടി.കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. APHC മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീജയ, ഏ.കെ ജി ക്ലബ്ബ് പ്രസിഡണ്ട് എം.വത്സന്‍ മാസ്റ്റര്‍, സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട് വെല്‍ഫയര്‍ അസോസിയേഷന്‍ പൊന്ന്യം വില്ലേജ് പ്രസിഡണ്ട് സി.ബാലകൃഷ്ണന്‍, കുണ്ടുചിറ വയോജന വിശ്രമകേന്ദ്രം വെല്‍ഫെയര്‍ കമ്മറ്റി അംഗം എം. വിമല, ഹോമിയോ ഡിസ്‌പെന്‍സറി HMC എം. ഷിജു എന്നിവര്‍ സംസാരിച്ചു.

യോഗ ഇന്‍സ്ട്രക്റ്റര്‍ ചാരിഷ്മ ക്ലാസ് എടുത്തു.കതിരൂര്‍ ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ .ഷിംന സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233661/aayushmedicwlcamb)