---
title: "വയക്കരയിൽ മട്ടുപ്പാവിലെ ചെണ്ടുമല്ലി കൃഷി വിളവെടുത്തു"
english_title: "Flowerharvest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233663/flowerharvest"
published_at: "2024-09-06T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dabfd24115d_1000024034.jpg"
keywords: []
---

# വയക്കരയിൽ മട്ടുപ്പാവിലെ ചെണ്ടുമല്ലി കൃഷി വിളവെടുത്തു

> **Lead Summary:** **പെരിങ്ങോം : **വയക്കരപഞ്ചായത്തിലെ വയക്കരയിൽ ശിവദം ജെഎൽജി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ വയക്കരയിൽ നടത്തിയ മട്ടുപ്പാവിലെ ചെണ്ടുമല്ലി കൃഷി വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം പെരിങ്ങോം വയക്കര പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു രാജൻകുട്ടി നിർവ്വഹിച്ചു. പെരിങ്ങോം കൃഷിഭവൻ്റെ സഹകരണത്തോടെ വയക്കരയിലെ ധന്യാ ശിവദാസൻ്റെ വീടിൻ്റെ മട്ടുപ്പാവിലാണ് ചെണ്ടുമല്ലി കൃഷി നടത്തിയത്.

## Article Content

**പെരിങ്ങോം : **വയക്കരപഞ്ചായത്തിലെ വയക്കരയിൽ ശിവദം ജെഎൽജി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ വയക്കരയിൽ നടത്തിയ മട്ടുപ്പാവിലെ ചെണ്ടുമല്ലി കൃഷി വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം പെരിങ്ങോം വയക്കര പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു രാജൻകുട്ടി നിർവ്വഹിച്ചു. പെരിങ്ങോം കൃഷിഭവൻ്റെ സഹകരണത്തോടെ വയക്കരയിലെ ധന്യാ ശിവദാസൻ്റെ വീടിൻ്റെ മട്ടുപ്പാവിലാണ് ചെണ്ടുമല്ലി കൃഷി നടത്തിയത്.

പഞ്ചായത്തംഗം ആർ. രാധാമണി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ടി.വി. തുഷാര, ഇ. ഷൈജു, കെ. പത്മനാഭൻ, ടി.വി. സവിത, ധന്യ ശിവദാസൻ, എ.ടി.വി. ശിവദാസൻ, ലീല രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233663/flowerharvest)