---
title: "കെ ചന്ദ്രന്‍ അനുസ്മരണ സമ്മേളനവും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു"
english_title: "Kchandren"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233671/kchandren"
published_at: "2024-09-06T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dac4ffac163_1000024046.jpg"
keywords: []
---

# കെ ചന്ദ്രന്‍ അനുസ്മരണ സമ്മേളനവും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂര്‍ : **ഒളവിലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന കെ ചന്ദ്രന്‍ അനുസ്മരണ സമ്മേളനവും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പി ഭരതനെ ചടങ്ങില്‍ അനുമോദിച്ചു.

## Article Content

**കണ്ണൂര്‍ : **ഒളവിലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന കെ ചന്ദ്രന്‍ അനുസ്മരണ സമ്മേളനവും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പി ഭരതനെ ചടങ്ങില്‍ അനുമോദിച്ചു.

കെ ചന്ദ്രന്റെ കുനിയില്‍ വീട്ടില്‍ നടന്ന അനുസ്മരണ സമ്മേളനം എ ഐ സി സി മെമ്പര്‍ വി എ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ കെ ഷുഹൈബ് മുഖ്യപ്രഭാഷണവും പി ഭരതനെ അനുമോദിക്കലും നിര്‍വ്വഹിച്ചു. കോടിയേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസി. അഡ്വ സി ജി അരുണ്‍ അധ്യക്ഷനായി. ഉന്നത വിജയികള്‍ക്കുള്ള അനുമോദനം കോടിയേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ ശശിധരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ഷാജി എം ചൊക്ലി, കെ എം പവിത്രന്‍ മാസ്റ്റര്‍, എന്‍ കെ സജീഷ്, പി അശോകന്‍ മാസ്റ്റര്‍, ജയതിലകന്‍ മാസ്റ്റര്‍, എം ഉദയന്‍, സി കെ അര്‍ബാസ്, അശോകന്‍ ചാത്തോത്, കെ പി ഷീബ തുടങ്ങിയവര്‍ സംസാരിച്ചു. ഒളവിലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം പി പ്രമോദ് സ്വാഗതവും വി വി അക്ഷയ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233671/kchandren)