---
title: "വയനാട്ടിലെ ദുരിതബാധിതര്‍ക്ക് ബത്തേരി രൂപത സഹായധനം കൈമാറി  "
english_title: "Batheriroopatha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233674/batheriroopatha"
published_at: "2024-09-06T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dac6d1c03e8_1000024053.jpg"
keywords: []
---

# വയനാട്ടിലെ ദുരിതബാധിതര്‍ക്ക് ബത്തേരി രൂപത സഹായധനം കൈമാറി  

> **Lead Summary:** **ആലക്കോട് : **ബത്തേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ശ്രേയസിന്റെ കണ്ണൂര്‍, കാസറഗോഡ് മേഖലകളിലെ യൂണിറ്റുകളും സ്വാശ്രയസംഘങ്ങളും വയനാട്ടിലെ ദുരിതബാധിതര്‍ക്കായി സ്വരൂപിച്ച സഹായധനം കൈമാറി. അരങ്ങം ശ്രേയസ് സബ് സെന്ററില്‍ നടന്ന ചടങ്ങില്‍ ശ്രേയസ് കാസറഗോഡ് മേഖല ഡയരക്ടര്‍ ഫാ. ഡോ. സാമുവല്‍ പുതുപ്പാടി തുക ഏറ്റുവാങ്ങി.

## Article Content

**ആലക്കോട് : **ബത്തേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ശ്രേയസിന്റെ കണ്ണൂര്‍, കാസറഗോഡ് മേഖലകളിലെ യൂണിറ്റുകളും സ്വാശ്രയസംഘങ്ങളും വയനാട്ടിലെ ദുരിതബാധിതര്‍ക്കായി സ്വരൂപിച്ച സഹായധനം കൈമാറി. അരങ്ങം ശ്രേയസ് സബ് സെന്ററില്‍ നടന്ന ചടങ്ങില്‍ ശ്രേയസ് കാസറഗോഡ് മേഖല ഡയരക്ടര്‍ ഫാ. ഡോ. സാമുവല്‍ പുതുപ്പാടി തുക ഏറ്റുവാങ്ങി.

ശ്രേയസ് സോണല്‍ മാനേജര്‍ ഫാ. ജോണ്‍ കയത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സോണല്‍ മാനേജര്‍ സാജന്‍ വര്‍ഗീസ് , കോഡിനേറ്റര്‍മാരായ ഷാജി മാത്യു, വി.വി. നളിനാക്ഷന്‍, റിന്റോ മാത്യു എന്നിവരും പ്രസംഗിച്ചു. അയല്‍ക്കൂട്ടം ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233674/batheriroopatha)