---
title: "മണത്തണയിൽ കെ. ജെ ബേബി അനുസ്മരണം നടത്തി"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233747/manathana"
published_at: "2024-09-06T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66db10b7aba44_Picsart_24-09-06_19-51-06-365.jpg"
keywords: []
---

# മണത്തണയിൽ കെ. ജെ ബേബി അനുസ്മരണം നടത്തി

> **Lead Summary:** **മണത്തണ** : അന്തരിച്ച സാഹിത്യകാരനും കനവ് സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സാരഥിയുമായിരുന്ന കെ. ജെ. ബേബിയെ അനുസ്മരിച്ചു.

## Article Content

**മണത്തണ** : അന്തരിച്ച സാഹിത്യകാരനും കനവ് സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സാരഥിയുമായിരുന്ന കെ. ജെ. ബേബിയെ അനുസ്മരിച്ചു.

യുവകലാസാഹിതി പേരാവൂർ,രംഗഭാരതി മണത്തണ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മണത്തണയിൽ നടന്ന പരിപാടിയിൽ യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ഷിജിത്ത് വായന്നൂർ അധ്യക്ഷത വഹിച്ചു. ചിത്രകാരൻ ജോയ് ചാക്കോ, എഴുത്തുകാര ൻ സിബിച്ചൻ കെ. ജോബ്, നാടക സംവിധായകൻ രാജേഷ് മണത്തണ, ആർട്ടിസ്റ്റ് ജയിൻ, എം. ആർ വിജയൻ,സി. എം. സുനിൽകുമാർ, ബേബി കുര്യൻ, ജോയ് കാനാശ്ശേരി,ഗോപിനാഥ് മണത്തണ, സുജിത്ത് പേരാവൂർ തുടങ്ങിയവർ സംസാരിച്ചു. യുവകലാസാഹിതി പേരാവൂർ മണ്ഡലം സെക്രട്ടറി കെ. മനോജ്‌ മാസ്റ്റർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233747/manathana)